Kerala Blasters F C New Player Selection: കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ 6 സൈനിങ്ങുകളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടുള്ളത്. ഗോൾകീപ്പർമാരായിക്കൊണ്ട് സോം കുമാർ,നോറ ഫെർണാണ്ടസ് എന്നിവരെയാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്. കൂടാതെ അമാവിയ,രാകേഷ് എന്നിവരെയും ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുണ്ട്. വിദേശ താരങ്ങളായി കൊണ്ട് നോഹ് സദോയി,അലക്സാൻഡ്രേ കോയെഫ് എന്നിവരെയാണ് ക്ലബ്ബ് ഇതുവരെ സൈൻ ചെയ്തിട്ടുള്ളത്. നാല് വിദേശ താരങ്ങളാണ് ഈ സമ്മറിൽ ബ്ലാസ്റ്റേഴ്സ് വിട്ടത്.
കൂടാതെ ജോഷുവ സോറ്റിരിയോയുടെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് റദ്ദാക്കിയേക്കും എന്ന വാർത്തകളും ഉണ്ട്.ഏതായാലും വിദേശ താരങ്ങളെ നിലവിൽ ആവശ്യമാണ്.പ്രത്യേകിച്ച് സ്ട്രൈക്കർ പൊസിഷനിലേക്കാണ് ഒരു താരത്തെ ആവശ്യമുള്ളത്. നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവായ ദിമി ക്ലബ്ബ് വിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ഒരു മികച്ച താരത്തെ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്. നേരത്തെ ഒരുപാട് അഭ്യൂഹങ്ങൾ ഇതേക്കുറിച്ച് ഉണ്ടായിരുന്നു. ഇതുവരെ സെന്റർ ബാക്ക് താരത്തിന്റെ കാര്യത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് ശ്രദ്ധ പുലർത്തിയിരുന്നത്.
Kerala Blasters F C New Player Selection
ഇപ്പോൾ മുഴുവൻ ശ്രദ്ധയും സെന്റർ സ്ട്രൈക്കറുടെ കാര്യത്തിലാണ്.നിലവിൽ ഒരു സെർബിയൻ താരത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് എന്നാണ് വാർത്തകൾ.നേരത്തെ സെർബിയയുടെ അണ്ടർ 17,അണ്ടർ 19 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരത്തെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. അദ്ദേഹവുമായി ചർച്ചകൾ നടത്തുന്നു എന്നാണ് റൂമറുകൾ. മുപ്പതുകാരനായ ഡേയാൻ ജിയോർജിജെവിച്ചിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. താരം നിലവിൽ ഫ്രീ ഏജന്റ് ആണ്.
അതുകൊണ്ടുതന്നെ കൊണ്ടുവരാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല. യൂറോപ്പിൽ കളിച്ച പരിചയമുള്ള താരമാണ് ഡേയാൻ. പ്രത്യേകിച്ച് സെർബിയൻ ലീഗിലാണ് ഇദ്ദേഹം കളിച്ചിട്ടുള്ളത്. ചാമ്പ്യൻസ് ലീഗുകളിൽ പങ്കെടുക്കാറുള്ള ഫെറങ്കവറോസിന്റെ ഭാഗമാവാൻ കഴിഞ്ഞിട്ടുള്ള താരം കൂടിയാണ് ഇദ്ദേഹം. താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോ എന്നതൊക്കെ ഇനി നോക്കി കാണേണ്ട കാര്യമാണ്. മികച്ച ഒരു സ്ട്രൈക്കറേ തന്നെയാണ് ക്ലബ്ബിന് ആവശ്യമുള്ളത്.ദിമിയുടെ വിടവ് നികത്തുക എന്ന വലിയ വെല്ലുവിളിയായിരിക്കും വരാൻ പോകുന്ന സ്ട്രൈക്കറുടെ മുന്നിലുള്ളത്.ദിമിക്ക് മികച്ച ഒരു പകരക്കാരനെ തന്നെ ബ്ലാസ്റ്റേഴ്സ് എത്തിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.