Site icon

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്നതിനേക്കാൾ വലിയ അനുഭൂതി മറ്റേതുമില്ല: ഭാവി വാഗ്ദാനം പറയുന്നു

kerala blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ (kerala blasters) റിസർവ് ടീമിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന മലയാളി താരമാണ് തോമസ് ചെറിയാൻ. കേവലം 19 വയസ്സ് മാത്രമുള്ള ഈ താരം ഇന്ത്യയുടെ അണ്ടർ 20 ടീമിന് വേണ്ടി കളിച്ചിട്ടുണ്ട് എന്നുള്ളത് മാത്രമല്ല അണ്ടർ 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കൂടി അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ (kerala blasters) ഭാവി വാഗ്ദാനമാണ് തോമസ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പ്രതിരോധനിരയിലാണ് ഇദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ (kerala blasters) റിസർവ് ടീമിന് വേണ്ടി ഒരുപാട് മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. എന്നാൽ സീനിയർ ടീമിന് വേണ്ടി അദ്ദേഹം കളിച്ചിട്ടില്ല. അധികം വൈകാതെ തന്നെ അർഹിച്ച അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.റിസർവ് ടീമിലൂടെ വളർന്നുവന്ന ഒരുപാട് താരങ്ങൾ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിന് വേണ്ടി കളിക്കുന്നത് നമുക്ക് കാണാൻ കഴിയും. ഏറ്റവും ഒടുവിൽ സഹീഫ് കേരള ബ്ലാസ്റ്റേഴ്സിന് (kerala blasters) വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു.

ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടക്ക് വേണ്ടി കളിച്ചിട്ടുള്ള ഒരു താരം കൂടിയാണ് തോമസ് ചെറിയാൻ. എന്നാൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്ന അനുഭൂതിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അതിനേക്കാൾ അനുഭൂതി നൽകുന്ന മറ്റൊന്നും ഇല്ല എന്നാണ് തോമസ് പറഞ്ഞിട്ടുള്ളത്. പുതുതായി നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസിന്റെ വാക്കുകളിലേക്ക് പോകാം.

‘ ഒരു ടൂർണമെന്റിൽ മഞ്ഞപ്പടക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഞാൻ. കേരള ബ്ലാസ്റ്റേഴ്സിന് (kerala blasters) വേണ്ടി കളിക്കുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച അനുഭൂതി.അതിന് കവച്ച് വെക്കുന്ന മറ്റൊരു അനുഭൂതിയും ഇല്ല എന്നാണ് എന്റെ അഭിപ്രായം ‘ ഇതാണ് ഈ പ്രതിരോധനിരതാരം പറഞ്ഞിട്ടുള്ളത്.

kerala blasters fc players

മഞ്ഞപ്പട ഡൽഹിയുടെ ഭാഗമായിരുന്നു ഇദ്ദേഹം.മാത്രമല്ല ഗോകുലം കേരളയുടെ ഭാഗമാവാനും ഇദ്ദേഹത്തിന് നേരത്തെ കഴിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകൻ കൂടിയാണ് ഈ താരം. അതുകൊണ്ടുതന്നെ മഞ്ഞപ്പടയെ പ്രശംസിച്ചു കൊണ്ടും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. മഞ്ഞപ്പടയിലെ എല്ലാവരെയും താൻ ബഹുമാനിക്കുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

Read also: എല്ലാവരും ടീമിനോട് കമ്മിറ്റഡായ ഒരു ക്ലബ്ബിനെ ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല: ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സ്റ്റാറേ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version