കേരള ബ്ലാസ്റ്റേഴ്സ്(Kerala blasters) ഇന്ത്യൻ സൂപ്പർ ലീഗിൽ(ISL) നാലു മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.അതിൽ ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. പലപ്പോഴും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്. പക്ഷേ ഫിനിഷിംഗിലെ അപാകതകൾ ക്ലബ്ബിന് തിരിച്ചടിയാവുകയാണ്. മാത്രമല്ല ഡിഫൻസ് ചില സമയങ്ങളിൽ വരുത്തിവെക്കുന്ന അബദ്ധങ്ങളും ഗോൾകീപ്പറുടെ പിഴവുകളും കേരള ബ്ലാസ്റ്റേഴ്സിന് (Kerala blasters) തിരിച്ചടിയാകുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.
പക്ഷേ ഇവിടെ ഒരു കണക്ക് നമ്മൾ കണ്ടില്ല എന്ന് നടിക്കാൻ പാടില്ല. ഡിഫൻസിന്റെ കരുത്ത് വിളിച്ചോതുന്ന ഒരു കണക്ക് നമുക്ക് ഐഎസ്എല്ലിൽ കാണാൻ കഴിയും. ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഇന്റർസെപ്ഷനുകൾ നടത്തിയ 10 താരങ്ങളുടെ ലിസ്റ്റ് എടുത്തു പരിശോധിച്ചാൽ അതിൽ ബ്ലാസ്റ്റേഴ്സിന്റെ ഒരു സർവാധിപത്യമാണ് നമുക്ക് കാണാൻ കഴിയുക. പകുതി പേരും കേരള ബ്ലാസ്റ്റേഴ്സിൽ(Kerala blasters) നിന്നുള്ളവരാണ്. അതായത് 5 താരങ്ങളാണ് ഈ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുള്ളത്.
ഒന്നാം സ്ഥാനത്ത് വരുന്നത് പ്രീതം കോട്ടാലാണ്.ഗംഭീര പ്രകടനമാണ് അദ്ദേഹം ഈ സീസണിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഇന്റർസെപ്ഷനുകൾ നടത്തിയ താരം കോട്ടാലാണ്. നാല് മത്സരങ്ങളിൽ നിന്ന് 10 ഇന്റർസെപ്‌ഷനുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.കോട്ടാൽ നമ്മുടെ ക്ലബ്ബിന് എത്രത്തോളം പ്രധാനപ്പെട്ട താരമാണ് എന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്.
The DM is one of the
— പുട്ട്usiast 💛 (@puttFC) October 6, 2024
most complicated roles in football. He can be a playmaker, an interceptor, an additional passing link, an orchestrator but very rarely all in one.
just like how Kroos and Busquets had different roles in their team whilst being in the same position
(contd) pic.twitter.com/9NFatAhY5K
അദ്ദേഹത്തിന്റെ സഹതാരമായ ഡ്രിൻസിച്ച് രണ്ടാം സ്ഥാനത്താണ് വരുന്നത്. 9 ഇന്റർസെപ്ഷനുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. മൂന്നാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് താരം തന്നെയാണ് ഇടം നേടിയിട്ടുള്ളത്.9 ഇന്റർസെപ്ഷനുകൾ തന്നെ നടത്തിയിട്ടുള്ള നവോച്ച സിങാണ് മൂന്നാം സ്ഥാനം നേടിയിട്ടുള്ളത്.നാലാം സ്ഥാനത്താണ് പഞ്ചാബിന്റെ നിഖിൽ പ്രഭു വരുന്നത്.
kerala blasters fc players
കൂടാതെ ഈ പട്ടികയിലെ എട്ടാം സ്ഥാനവും ഒമ്പതാം സ്ഥാനവും ബ്ലാസ്റ്റേഴ്സ് തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്. കോയെഫ് എട്ടാമതും വിബിൻ ഒമ്പതാം സ്ഥാനത്തും വരുന്നു. രണ്ടുപേരും 7 വീതം ഇന്റർസെപ്ഷനുകൾ നടത്തിയിട്ടുണ്ട്. ഇങ്ങനെ 5 ബ്ലാസ്റ്റേഴ്സ് താരങ്ങളെയാണ് നമുക്ക് ഈ ലിസ്റ്റിൽ കാണാൻ കഴിയുക. ഈ മികവ് തീർച്ചയായും ക്ലബ്ബിന് കൂടുതൽ ഗുണം ചെയ്യുന്ന കാര്യമാണ്. ചില സന്ദർഭങ്ങളിൽ വരുത്തിവെക്കുന്ന പിഴവുകൾ കൂടി ഒഴിവാക്കി കഴിഞ്ഞാൽ ഒരു സമ്പൂർണ്ണമായ ഡിഫൻസിനെ തന്നെ നമുക്ക് കാണാൻ കഴിയും.
Read also: പുതിയ ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ അഭിമാനമായി മാറിയത് ഒരു താരം
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.