kerala blasters football club: കേരള ബ്ലാസ്റ്റേഴ്‌സ്(kerala blasters football club) ആരാധകർ വളരെ ആവേശത്തോടെ കാത്തിരുന്ന സൈനിങായിരുന്നു മൊറോക്കൻ താരമായ നോഹ സദോയിയുടേത്. കഴിഞ്ഞ രണ്ടു വർഷമായി എഫ്‌സി ഗോവയിൽ കളിക്കുന്ന താരം ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. ഗോവയുമായുള്ള കരാർ അവസാനിച്ചത് മുതലെടുത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് നോഹ സദോയിയെ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിച്ചത്.
ഐഎസ്എല്ലിൽ വളരെയധികം പരിചയസമ്പത്തുള്ള നോഹ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിലും മികച്ച പ്രകടനം നടത്തുമെന്ന് ഏവർക്കും ഉറപ്പുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിനു ശേഷം താരത്തിന്റെ ഫോം പ്രതീക്ഷകളെയും കവച്ചു വെക്കുന്ന രീതിയിലാണ്. വളരെ പെട്ടന്നു തന്നെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആക്രമണങ്ങളെ മുഴുവൻ നിയന്ത്രിക്കുന്ന പ്രധാന താരമാകാൻ നോഹക്ക് കഴിഞ്ഞിട്ടുണ്ട്.
📊 Noah Sadaoui for Kerala Blasters so far this season 👇
Matches: 8
Goals: 9
Assists: 3
5× Player Of The Match
Durand Cup Golden Boot Winner 🥇
What a signing 🦅🔥#KBFC pic.twitter.com/vTyNXzdIf7— KBFC XTRA (@kbfcxtra) October 3, 2024
കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു ഗോളുകളിലും നോഹയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റുമാണ് താരം ഒഡിഷ എഫ്‌സിക്കെതിരെ നേടിയത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ച എട്ടു മത്സരങ്ങളിൽ നിന്നും ഒൻപത് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി പന്ത്രണ്ടു ഗോളുകൾക്കാണ് നോഹ സദോയി വഴിയൊരുക്കിയിരിക്കുന്നത്.
ഡ്യൂറൻഡ് കപ്പിൽ (kerala blasters fc durand cup) രണ്ടു ഹാട്രിക്കുകൾ അടക്കം ആറു ഗോളുകൾ നേടിയ താരം ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ മത്സരത്തിൽ ഒഴികെ ബാക്കി മൂന്നെണ്ണത്തിലും ഗോൾ കണ്ടെത്തിയിട്ടുണ്ട്. ഡ്യൂറൻഡ് കപ്പിൽ രണ്ട് അസിസ്റ്റുകൾ നൽകിയ താരം ഒഡിഷക്കെതിരെയും ഒരു ഗോളിന് വഴിയൊരുക്കി. കേരള ബ്ലാസ്റ്റേഴ്‌സിൽ (kerala blasters) ഒരു താരത്തിന്റെ ഏറ്റവും മികച്ച തുടക്കം നോഹ സദോയിയുടേതാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
kerala blasters football club
നോഹയുടെ ഈ പ്രകടനം ബ്ലാസ്റ്റേഴ്‌സ് (kerala blasters football club) ആരാധകർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. നോഹയും ജീസസും അടങ്ങുന്ന മുന്നേറ്റനിര മികച്ച ഫോമിലാണ് കളിക്കുന്നത്. വ്യക്തിപരമായ പിഴവുകൾ വരുത്തുന്നത് ഒഴിവാക്കുകയാണെങ്കിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയം നേടേണ്ടതായിരുന്നു. സീസൺ മുന്നോട്ടു പോകുമ്പോൾ ടീമിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.