കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) അവസാനമായി കളിച്ച മത്സരത്തിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ഹൈദരാബാദ് കേരള ബ്ലാസ്റ്റേഴ്സിനെ (hyderabad vs kerala blasters) തോൽപ്പിച്ചത്. ഈ മത്സരത്തിൽ റഫറി വലിയ മിസ്റ്റേക്കുകളാണ് വരുത്തിവെച്ചത്. ബ്ലാസ്റ്റേഴ്‌സിനെതിരെ മൂന്നോളം പിഴവുകളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും സംഭവിച്ചത്.
അതിൽ ഏറ്റവും വലിയ പിഴവ് ബ്ലാസ്റ്റേഴ്‌സിനെതിരെ പെനാൽറ്റി വിധിച്ചത് തന്നെയായിരുന്നു. ഹോർമിപാമിന്റെ വയറിൽ ബോൾ തട്ടിയതിന് അദ്ദേഹം പെനാൽറ്റി വിധിക്കുകയായിരുന്നു. അത് ഹാൻഡ് ബോൾ അല്ല എന്നത് വളരെ വ്യക്തമായിട്ടും റഫറി കേരള ബ്ലാസ്റ്റേഴ്സിനെതിരെ (Kerala Blasters) തീരുമാനമെടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ വലിയ വിമർശനങ്ങൾ ഇപ്പോൾ റഫറിക്ക് ഏൽക്കേണ്ടി വരുന്നുണ്ട്. ഐഎസ്എല്ലിൽ (ISL) വാർ ഇല്ലാത്തതിനെതിരെയും ആരാധകർ വളരെയധികം ശബ്ദം ഉയർത്തുന്നുണ്ട്.
Trevor Kettle (AIFF CRO) on referee's decision in #KBFCHFC 🗣️ "Referees are not infallible, like players, and will make errors of judgment and at times this unfortunately impacts the result of a game.” (1/2) @TheWeekLive #KBFC
— KBFC XTRA (@kbfcxtra) November 10, 2024
ഏതായാലും ഈ പെനാൽറ്റിയുടെ കാര്യത്തിൽ റഫറിക്ക് തെറ്റുപറ്റി എന്നത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ചീഫ് റഫറിയിങ് ഓഫീസർ സമ്മതിച്ചിട്ടുണ്ട്. താരങ്ങളെ പോലെ റഫറിമാർക്കും ചിലപ്പോൾ തെറ്റുപറ്റാം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇത്തരം തീരുമാനങ്ങളുടെ ഉത്തരവാദിത്വങ്ങൾ റഫറിമാർക്ക് ആയിരിക്കുമെന്നും ഭാവിയിൽ അതവർക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഓഫീസറായ ട്രെവർ കെറ്റിൽ പറഞ്ഞത് നോക്കാം.
Kerala blasters games
‘ റഫറിമാർക്ക് തെറ്റുപറ്റാം. താരങ്ങളെപ്പോലെ അവർക്കും തെറ്റുപറ്റാം. തീർച്ചയായും ഇതേക്കുറിച്ച് പിന്നീട് ചർച്ചചെയ്യും.നിർഭാഗ്യവശാൽ ഇത്തരം തീരുമാനങ്ങൾ മത്സരഫലത്തെ സ്വാധീനിക്കുന്നു. ഇത്തരം തീരുമാനങ്ങൾ റഫറിയുടെ ഉത്തരവാദിത്വമാണ്. ഭാവിയിൽ ഒരുപക്ഷേ അത് അവർക്ക് ദോഷം ചെയ്തേക്കാം ‘ഇതാണ് ഓഫീസർ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ്നെതിരെ(Kerala blasters) പെനാൽറ്റി വിധിച്ചു എന്നുള്ളത് മാത്രമല്ല,ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിക്കേണ്ട രണ്ട് പെനാൽറ്റികൾ അദ്ദേഹം നൽകിയതുമില്ല. അതും ആരാധകർക്ക് വലിയ ദേഷ്യം പിടിപ്പിക്കുന്ന കാര്യമാണ്.റഫറിയിങ് മിസ്റ്റേക്ക് കഴിഞ്ഞ 10 വർഷമായി തുടരുന്ന ഒരു സ്ഥിരം കാര്യമാണ്. അതിന് ഇതുവരെ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പോരായ്മയാണ്.
Read also: ആരാധകർക്ക് ബ്ലാസ്റ്റേഴ്സിനെ മടുത്തു തുടങ്ങിയിരിക്കുന്നു, അറ്റൻഡൻസിൽ വൻ ഇടിവ്
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.