ഇന്ത്യൻ സൂപ്പർ ലീഗിലെ (ISL) മോശം റഫറിയിങ്ങിനെതിരെ എക്കാലവും ശക്തമായി പ്രതിഷേധിച്ചിട്ടുള്ളവരാണ് കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) ആരാധകർ. നിരവധി നിർണായക സമയങ്ങളിൽ ടീമിനെ തോൽവിയിലേക്ക് തള്ളിയിട്ട റഫറിയിങ് പിഴവുകൾ ഉണ്ടായതിനെ തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സംവിധാനം കൊണ്ടുവരണമെന്ന ആവശ്യം അവർ പലപ്പോഴായി ഉയർത്തിയിരുന്നു.
ഇവാൻ പരിശീലകനായിരുന്ന രണ്ടാമത്തെ സീസണിലെ പ്ലേ ഓഫിൽ സുനിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ചപ്പോഴാണ് ഈ പ്രതിഷേധത്തിന്റെ ഏറ്റവും കൂടിയ രൂപം കണ്ടത്. കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) ടീം മത്സരം പൂർത്തിയാക്കാതെ കളിക്കളം വിടുകയും അതിനു ശേഷം ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെ കടുത്ത വിമർശനം നടത്തുകയും ചെയ്തു.
🚨🎖️AIFF is hopeful of implementing the Video Assistant Referee (VAR) in the Indian Super League from the next season. [PTI] #KBFC pic.twitter.com/UeBLAVUe0v
— KBFC XTRA (@kbfcxtra) November 10, 2024
ആ സംഭവത്തിന് ശേഷം ഐഎസ്എല്ലിൽ വീഡിയോ അസിസ്റ്റന്റ് റഫയിങ് സംവിധാനം കൊണ്ട് വരാനുള്ള ആലോചനകൾ ഉണ്ടായിരുന്നെങ്കിലും ഒന്നും നടപ്പിലായില്ല. ഇപ്പോഴും റഫറിയിങ് പിഴവുകൾ തുടർന്ന് കൊണ്ടേ ഇരിക്കുന്നുണ്ട്. ഹൈദരാബാദ് എഫ്സിക്കെതിരെ (hyderabad vs kerala blasters) നടന്ന കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തോൽക്കാനുള്ള കാരണവും റഫറിയിങ് പിഴവായിരുന്നു.
kerala blasters last match
അടുത്ത സീസണിൽ ഇതിനൊരു പരിഹാരം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിടിഐ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് അടുത്ത സീസൺ മുതൽ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സംവിധാനം ഇന്ത്യൻ സൂപ്പർ ലീഗിൽ നടപ്പിലാക്കാൻ കഴിയുമെന്ന ആത്മവിശ്വാസവുമായാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മുന്നോട്ടു പോകുന്നതെന്നാണ്.
നേരത്തെ വാർ ലൈറ്റ് എന്ന സംവിധാനം ഐഎസ്എല്ലിൽ കൊണ്ടുവരാനുള്ള പദ്ധതികൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഉണ്ടായിരുന്നു. താരതമ്യേനെ ചിലവ് കുറഞ്ഞ ഈ സംവിധാനം പല ലീഗുകളിലും ഉപയോഗിക്കുന്നുണ്ട്. എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) അടക്കം ഐഎസ്എല്ലിലെ എല്ലാ ക്ളബുകൾക്കും പ്രതീക്ഷ നൽകുന്ന വാർത്തയാണിത്.
Read also: ആരാധകർക്ക് ബ്ലാസ്റ്റേഴ്സിനെ മടുത്തു തുടങ്ങിയിരിക്കുന്നു, അറ്റൻഡൻസിൽ വൻ ഇടിവ്
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.