Kerala Blasters New Defender: അടുത്ത സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.ഒരു വിദേശ താരത്തെ മാത്രമായിരുന്നു ഇതുവരെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. മുന്നേറ്റ നിരയിലേക്ക് നോഹ് സദോയിയെയായിരുന്നു ക്ലബ്ബ് കൊണ്ടുവന്നിരുന്നത്. പുതിയ സൈനിങ്ങുകൾ ഒന്നും വരാത്തതിൽ ആരാധകർ നിരാശരായിരുന്നു. പക്ഷേ ഒരല്പം മുമ്പ് ഒരു കിടിലൻ സൈനിങ്ങ് ബ്ലാസ്റ്റേഴ്സ് നടത്തിക്കഴിഞ്ഞ. പ്രതിരോധനിരയിലേക്ക് ഒരു ഫ്രഞ്ച് താരത്തെയാണ് ബ്ലാസ്റ്റേഴ്സ് പുതുതായി ആഡ് ചെയ്തിട്ടുള്ളത്.നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട റൂമറുകൾ ഉണ്ടായിരുന്നു. അലക്സാൻഡ്രെ കോഫ് എന്ന ഡിഫൻഡറെയാണ് ബ്ലാസ്റ്റേഴ്സ് മാർക്കോ ലെസ്ക്കോവിച്ചിന്റെ സ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടുള്ളത്.
എന്നാൽ ഇദ്ദേഹം കേവലം ഒരു സെന്റർ ബാക്ക് മാത്രമല്ല. പ്രതിരോധത്തിൽ പല പൊസിഷനുകളിലും കളിക്കാൻ ഇദ്ദേഹത്തിന് കഴിയും. റൈറ്റ് ബാക്ക് പൊസിഷനിൽ ഏറെ മികവ് തെളിയിച്ച താരമാണ് കോഫ്. മാത്രമല്ല ഡിഫൻസീവ് മിഡ്‌ഫീൽഡറായി കൊണ്ടും ഈ താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഈ മൂന്ന് പൊസിഷനിൽ എവിടെ വേണമെങ്കിലും ഈ താരത്തെ ഉപയോഗപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിന് കഴിയും.ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിട്ട താരമാണ് ഇദ്ദേഹം. അതായത് 2013/14 സീസണിൽ ഗ്രനാഡക്ക് വേണ്ടിയും 2014/15 സീസണിൽ മയ്യോർക്കക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം.
Kerala Blasters New Defender
ഈ സമയത്താണ് ലാലിഗയിൽ വെച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള പ്രമുഖ താരങ്ങളെ ഇദ്ദേഹം നേരിട്ടിട്ടുള്ളത്. സ്പെയിനിലും ഫ്രാൻസിലും ടോപ്പ് ഡിവിഷൻ കളിച്ച പരിചയവുമായാണ് കോഫ് ഇപ്പോൾ ഇന്ത്യയിലേക്ക് കടന്നു വരുന്നത്. ഫ്രഞ്ച് ക്ലബ്ബുകൾ ആയ ലെൻസ്,ബ്രെസ്റ്റ്,അജാക്സിയോ,ഓക്സെറെ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ്ബുകൾ ആയ ഉഡിനസ്,ബ്രെസിയ തുടങ്ങിയ ക്ലബ്ബുകളുടെ ഭാഗമാവാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഫ്രാൻസിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ കാനിന് വേണ്ടിയാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അവിടെ മികച്ച രൂപത്തിൽ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
അതിനുശേഷമാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുത്തത്.32 കാരനായ താരം ബ്ലാസ്റ്റേഴ്സിന് ഏറെ പ്രതീക്ഷകൾ നൽകുന്ന ഒരു താരമാണ്. കരിയറിൽ മുന്നൂറിൽപരം മത്സരങ്ങൾ കോഫ് കളിച്ചിട്ടുണ്ട്. 25 ഗോളുകളിൽ തന്റെ സാന്നിധ്യം അറിയിക്കാൻ ഈ ഡിഫൻഡർക്ക് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫ്രാൻസിന്റെ അണ്ടർ ഏജ് ടീമുകളിൽ സ്ഥിര സാന്നിധ്യമായിരുന്നു ഇദ്ദേഹം.അണ്ടർ 16 ടീം മുതൽ അണ്ടർ 21 വരെയുള്ള ഫ്രാൻസിന്റെ എല്ലാ ടീമുകൾക്ക് വേണ്ടിയും കളിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഫ്രാൻസിന്റെ സീനിയർ ടീമിന് വേണ്ടി കളിക്കാൻ മാത്രം ഈ താരത്തിന് ഭാഗ്യം ലഭിച്ചില്ല. വളരെയധികം പരിചയസമ്പത്തുള്ള ഒരു താരത്തെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.