കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters FC) ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന ഒരു മത്സരമാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് കൊച്ചിയിൽ നടന്നത്. ഐഎസ്എല്ലിലെ (ISL kerala blasters) പ്രധാന എതിരാളികളായ ബെംഗളൂരു എഫ്‌സിയോട് (kerala blasters vs bengaluru) മികച്ച പ്രകടനം നടത്തിയെങ്കിലും വ്യക്തിഗത പിഴവുകൾ തിരിച്ചടി നൽകിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ടീം (kerala blasters team)തോൽവി വഴങ്ങിയത്.(Kerala Blasters Player Jesus Jimenez Pomises Come Back Of Team)
മത്സരത്തിൽ എല്ലാ മേഖലയിലും കേരള ബ്ലാസ്റ്റേഴ്‌സാണ് (Kerala Blasters FC) മുന്നിൽ നിന്നിരുന്നത്. നിരവധി അവസരങ്ങൾ തുറന്നെടുക്കാനും അവർക്ക് കഴിഞ്ഞിരുന്നു. ബെംഗളൂരു ഗോളിയുടെ മികവും ബ്ലാസ്റ്റേഴ്‌സിന്റെ ദൗർഭാഗ്യവുമാണ് ടീമിനെ തോൽവിയിലേക്ക് നയിച്ചത്. ഇന്നലെ തന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിലൂടെ ബ്ലാസ്റ്റേഴ്‌സ് താരം (kerala blasters players) ജീസസ് ജിമിനസും സമാനമായ അഭിപ്രായപ്രകടനമാണ് നടത്തിയത്.
“ഫുട്ബോളിൽ നമ്മളുടെ അധ്വാനവും ഹൃദയവും മുഴുവൻ കളിക്കളത്തിൽ നൽകിയാലും തിരിച്ചെല്ലായിപ്പോഴും പ്രതിഫലം ലഭിക്കണമെന്നില്ല. കഴിഞ്ഞ ദിവസം സംഭവിച്ചത് അതായിരുന്നു. സ്വന്തം മൈതാനത്ത് വെച്ചു നടന്ന മത്സരത്തിൽ ടീം തോൽവി വഴങ്ങി. എന്നാൽ ഒരു കാര്യം ഉറപ്പാണ്, ഈ ടീമും ഞങ്ങളുടെ ഫാൻസും ഒരിക്കലും പിന്മാറാൻ തയ്യാറല്ല.”
“ഞങ്ങളിൽ വിശ്വസിച്ച് സ്റ്റേഡിയത്തെ സജീവമാക്കി നിലനിർത്തിയ എല്ലാവർക്കും വളരെയധികം നന്ദി. ഞങ്ങൾ കൂടുതൽ ശക്തിയോടെ തിരിച്ചുവരും. നിങ്ങളുടെ പിന്തുണയോടെ ഞങ്ങൾ ഇനിയുള്ള എല്ലാ മത്സരത്തിലെയും ഓരോ മിനുട്ടും പൊരുതും. യെല്ലോ ആർമി, അടുത്ത മത്സരത്തിൽ വീണ്ടും കാണാം.” സ്‌പാനിഷ് താരം ഇൻസ്റ്റാഗ്രാമിൽ (kerala blasters instagram) കുറിച്ചു.
Kerala Blasters Player Jesus Jimenez Pomises Come Back Of Team
ഈ സീസൺ ആരംഭിക്കുന്നതിനു തൊട്ടു മുൻപായി ടീമിലെത്തിയ ജീസസ് മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഒരേയൊരു ഗോൾ നേടിയ താരത്തിൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. കരുത്തരായ മുംബൈ സിറ്റിയെ അവരുടെ മൈതാനത്ത് കീഴടക്കി ബ്ലാസ്റ്റേഴ്‌സ് ഈ തോൽവിയുടെ ക്ഷീണം മാറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Read Also : കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശൈലിയാണ് കൂടുതൽ അനുയോജ്യം, തന്റെ ഫോമിന്റെ കാരണം വ്യക്തമാക്കി നോഹ സദോയി
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.