കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ചിരവൈരികളായ ബംഗളൂരു ബ്ലാസ്റ്റേഴ്സിനെ (Kerala Blasters) തോൽപ്പിക്കുകയായിരുന്നു. മെന്റസ് രണ്ട് ഗോളുകൾ നേടിയപ്പോൾ ഡയസ് ഒരു ഗോൾ നേടുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ വരുത്തിവെച്ച പിഴവുകൾ തന്നെയാണ് ഈ മത്സരത്തിൽ തിരിച്ചടിയായി മാറിയിട്ടുള്ളത്. തോൽവി ചോദിച്ചു വാങ്ങി എന്ന് പറയുന്നതാവും ശരി.
പക്ഷേ കഴിഞ്ഞത് മറക്കുക, അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നുള്ളതാണ് എപ്പോഴും ബ്ലാസ്റ്റേഴ്സ് പരിശീലകൻ (Kerala Blasters coach) സ്റ്റാറേയുടെ പോളിസി. ഇനി അടുത്ത മത്സരം ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരെയാണ് കളിക്കുക.നവംബർ മൂന്നാം തീയതിയാണ് മത്സരം നടക്കുക. ആ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ബ്ലാസ്റ്റേഴ്സ് നേരത്തെ ആരംഭിച്ചിട്ടുണ്ട്. പരിശീലകൻ സ്റ്റാറേ മുംബൈ സിറ്റിയുടെ മത്സരം വീക്ഷിക്കാൻ വേണ്ടി മുംബൈയിൽ എത്തുകയും ചെയ്തിരുന്നു.
Mikael Stahre 🗣️ “Noah Sadaoui’s injury is not serious. But he wasn’t fit after the final training session and medical check up. But we handled his injury well.” @_Aswathy_S #KBFC pic.twitter.com/jeKrpoatmG
— KBFC XTRA (@kbfcxtra) October 25, 2024
ഏതായാലും ഇതിനു മുന്നോടിയായി ആശ്വാസപ്പെടുത്തുന്ന കുറച്ചു വാർത്തകൾ പുറത്തേക്ക് വന്നിട്ടുണ്ട്. മൂന്ന് താരങ്ങൾ വരക്കിൽ നിന്നും മുക്തരായിക്കൊണ്ട് ഇപ്പോൾ ക്ലബ്ബിലേക്ക് തിരികെ എത്തുകയാണ്. സൂപ്പർ താരം നോവ സദോയി കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല എന്ന കാര്യം പരിശീലകനായ (Kerala Blasters coach) സ്റ്റാറേ അറിയിച്ചിരുന്നു. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത മത്സരത്തിൽ നോവ കളിക്കും എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്. പക്ഷേ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നോവ അത് വീണ്ടെടുത്ത് മത്സരത്തിൽ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
kerala blasters players
മലയാളി താരങ്ങളായ സച്ചിൻ സുരേഷ്, ഐമൻ എന്നിവർ പരിക്കിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ മത്സരങ്ങൾ അവർക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ അവരും ഇപ്പോൾ മടങ്ങിയെത്തുകയാണ്. നിലവിൽ ഒരുപാട് താരങ്ങൾ പരിക്ക് കാരണം പുറത്താണ്. പ്രബീർ,ഇഷാൻ എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ് എന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ ഇതുവരെ ഈ താരങ്ങൾക്കൊന്നും കളിക്കാൻ കഴിഞ്ഞിട്ടില്ല. ഇവർ മടങ്ങിയെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.
6 മത്സരങ്ങളാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് (Kerala Blasters) കളിച്ചിട്ടുള്ളത്. അതിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്. അത് ആരാധകർക്ക് വളരെയധികം നിരാശ നൽകുന്ന കാര്യമാണ്. പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് വിജയം അർഹിച്ചിരുന്നു. പക്ഷേ നിർഭാഗ്യം കൊണ്ടും പിഴവുകൾ കൊണ്ടും ബ്ലാസ്റ്റേഴ്സ് (Kerala Blasters) തോൽവി ഏറ്റുവാങ്ങുകയാണ് ചെയ്യാറുള്ളത്.
Read also: ബെംഗളൂരുവിനോടുള്ള തോൽവിയിലും സ്റ്റാറെ സ്റ്റാറാണ്, ഈ സീസണിൽ പ്രതീക്ഷ വെക്കാമെന്ന് ആരാധകർ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.