Site icon

എതിരാളികളുടെ ആക്രമണങ്ങളെ തടുക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം, പതിനൊന്നു മാസമായി ഒരു ക്ലീൻഷീറ്റ് പോലുമില്ല

fea 2

മൈക്കൽ സ്റ്റാറെ പരിശീലകനായി (Kerala blasters coach) എത്തിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകൾ വർധിച്ചിരുന്നെങ്കിലും മത്സരഫലങ്ങൾ ടീമിന് അനുകൂലമായി വരുന്നില്ലെന്നത് നിരാശയാണ്. നിലവിൽ ഏഴു മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala blasters) അതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ടീമിപ്പോൾ നിൽക്കുന്നത്.

വ്യക്തിപരമായ പിഴവുകൾ ചുരുങ്ങിയത് നാല് മത്സരങ്ങളിലെങ്കിലും ടീമിന്റെ വിജയത്തിന് തടസം നിന്നിരുന്നു. ഓരോ മത്സരങ്ങളിൽ പിഴവുകൾ തുടർന്നു പോരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതിനൊപ്പം തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) പ്രതിരോധത്തിന്റെ മോശം പ്രകടനവും ചർച്ചയാകുന്നുണ്ട്. ഒരു വർഷത്തോളമായി എതിരാളികളുടെ ആക്രമണങ്ങളെ കൃത്യമായി തടഞ്ഞു നിർത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുന്നില്ല.

കഴിഞ്ഞ സീസണിൽ അഡ്രിയാൻ ലൂണ പോലുമില്ലാതെ മോഹൻ ബഗാന്റെ മൈതാനത്ത് വിജയം നേടിയ മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് അവസാനമായി ഒരു ക്ലീൻഷീറ്റ് നേടിയത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ആ മത്സരം കഴിഞ്ഞ് പതിനൊന്നു മാസങ്ങൾ പിന്നിട്ടിരിക്കെ മറ്റൊരു ക്ലീൻഷീറ്റ് സ്വന്തമാക്കാൻ ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല.

kerala blasters players

മോഹൻ ബഗാനെതിരെ വിജയിച്ചതിനു ശേഷം തുടർച്ചയായി 19 മത്സരങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) ഗോളുകൾ വഴങ്ങിയിരിക്കുന്നത്. സച്ചിൻ സുരേഷ്, കരൺജിത് സിങ്, നോറ ഫെർണാണ്ടസ്, സോം കുമാർ എന്നീ നാല് ഗോൾകീപ്പർമാർക്കും ക്ലീൻഷീറ്റ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഐഎസ്എല്ലിലെ മറ്റൊരു ടീമിന്റെയും പ്രതിരോധവും ഗോൾകീപ്പിങ് ഡിപ്പാർട്ട്മെന്റും ഇത്രയും മോശം പ്രകടനം നടത്തുന്നുണ്ടാകില്ല.

മികച്ച ഇന്ത്യൻ താരങ്ങളെ വാങ്ങാൻ വലിയ തുക നൽകണമെന്നും, താരങ്ങളെ വളർത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബ്ലാസ്റ്റേഴ്‌സിന്റെ (Kerala blasters) ഉടമയായ നിഖിൽ സീസണിന് മുന്നോടിയായി പറഞ്ഞിരുന്നു. എന്നാൽ കിരീടം നേടണമെന്ന ലക്ഷ്യമുണ്ടെങ്കിൽ മികച്ച ഇന്ത്യൻ താരങ്ങളെ എത്തിച്ച് എല്ലാ മേഖലയും ശക്തിപ്പെടുത്തിയേ തീരൂവെന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു.

Read also: ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത് വിദേശ താരങ്ങൾ മാത്രം, ആരാധകർക്ക് ആശങ്ക ഒഴിയുന്നില്ല

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version