Site icon

അരികിലെത്തിയ വിജയം കൈവിട്ടതിൽ നിരാശയുണ്ട്, കൂടുതൽ കരുത്തു കാണിക്കുമെന്ന് ജീസസ് ജിമിനസ്

kerala blasters player

ഇന്ത്യൻ സൂപ്പർ ലീഗിലെ ( ISL) കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയെങ്കിലും സമനില വഴങ്ങുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് (kerala blasters). കഴിഞ്ഞ മത്സരത്തിൽ ഉജ്ജ്വലമായി തുടങ്ങി രണ്ടു ഗോളുകളുടെ ലീഡ് നേടിയ ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം രണ്ടു ഗോളുകൾ വഴങ്ങിയാണ് ഒഡിഷ എഫ്‌സിയുടെ (odisha vs kerala blasters) മൈതാനത്ത് സമനില വഴങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിരവധി സുവർണാവസരങ്ങൾ പാഴാക്കുകയും ചെയ്‌തു.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ടീമിലെത്തിയ പുതിയ താരങ്ങളിൽ ഒരാളായ ജീസസ് ജിമിനസാണ്‌. ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌ത താരം ടീമുമായി താൻ വളരെയധികം ഇണങ്ങിച്ചേർന്നുവെന്ന് കാണിച്ചു. എന്നാൽ മത്സരത്തിൽ വിജയം കൈവിട്ടതിന്റെ നിരാശ വ്യക്തമാക്കുന്നതായിരുന്നു ജിമിനസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.

“ഞങ്ങൾ വിജയത്തിന് വളരെ അരികിലെത്തിയിരുന്നു. അതിനു ശേഷം സമനില വഴങ്ങിയതിൽ വളരെയധികം വേദനയുണ്ട്. കാരണം മൂന്നു പോയിന്റുകൾ സ്വന്തമാക്കാൻ കഴിയുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിച്ചിരുന്നു. പക്ഷെ ഈ ടീം ഒരിക്കലും വിട്ടുകൊടുക്കാൻ തയ്യാറല്ല. കൂടുതൽ മികച്ച പ്രകടനം നടത്താനും ലക്‌ഷ്യം നേടിയെടുക്കാനും ഇത് കൂടുതൽ പ്രചോദിപ്പിക്കുന്നു.”

“ഓരോ മത്സരവും കൂടുതൽ മെച്ചപ്പെടാനുള്ള അവസരമാണ്, ഒരുമിച്ച് നിന്ന് ഞങ്ങൾ വലിയ നേട്ടങ്ങൾ സ്വന്തമാക്കും. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ഞങ്ങൾ പോരാട്ടം തുടരും.” സ്പെയിനിൽ നിന്നുള്ള മുപ്പതുകാരനായ താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനൊപ്പം കുറിച്ചു.

kerala blasters players jimenez

ഈ സീസണിലാണ് ബ്ലാസ്റ്റേഴ്‌സിൽ(kerala blasters) എത്തിയതെങ്കിലും ടീമിനൊപ്പം വളരെ പെട്ടന്ന് തന്നെ ഇണങ്ങിച്ചേരാൻ ജീസസ് ജിമിനസിനു കഴിഞ്ഞിട്ടുണ്ട്. ഈ സീസണിലിതു രണ്ടു ഗോളുകൾ നേടാനും ഒരെണ്ണത്തിന് വഴിയൊരുക്കാനും താരത്തിന് കഴിഞ്ഞു. നോഹ സാദോയിക്കൊപ്പം ജീസസ് ജിമിനസ് മുന്നേറ്റനിരയിൽ മികച്ച പ്രകടനം നടത്തുന്നതാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന കരുത്ത്.

Read also: എല്ലാവരും ടീമിനോട് കമ്മിറ്റഡായ ഒരു ക്ലബ്ബിനെ ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല: ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സ്റ്റാറേ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version