Site icon

കരാർ അവസാനിക്കാറായ താരത്തെ ലോണിൽ വിടുന്നു, പെപ്ര കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്ക്..!

Kerala Blasters trying to loan out Kwame Peprah

Kerala Blasters trying to loan out Kwame Peprah: ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ പരിശീലകനായി മൈക്കൽ സ്റ്റാറെ എത്തിയതിനാൽ തന്നെ ടീമിൽ അഴിച്ചുപണികൾ നടക്കുമെന്ന് ഉറപ്പായിരുന്നു. പ്രീ സീസൺ ക്യാമ്പ് നടന്നതോടെ സ്റ്റാറെക്ക് വേണ്ട താരങ്ങളെ നിലനിർത്തി മറ്റുള്ളവരെ ഒഴിവാക്കാനുള്ള പദ്ധതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം.

ഖേൽ നൗ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്ന ഘാന താരമായ ക്വാമേ പെപ്ര കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും പുറത്തു പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇരുപത്തിമൂന്നുകാരനായ താരത്തെ ഏതെങ്കിലും ക്ലബ്ബിലേക്ക് ലോണിൽ വിടാനുള്ള നീക്കങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും പിന്നീട് ഫോമിലെത്തിയ താരമാണ് പെപ്ര.

Kerala Blasters trying to loan out Kwame Peprah

എന്നാൽ അതിനു പിന്നാലെ ജനുവരിയിൽ പരിക്കേറ്റ പെപ്രക്ക് അതിനു ശേഷം ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞില്ല. സ്റ്റാറെയുടെ പദ്ധതികൾക്ക് അനുയോജ്യനല്ലാത്തതു കൊണ്ടാണ് പെപ്രയെ ഒഴിവാക്കുന്നതെന്നാണ് അനുമാനിക്കേണ്ടത്. കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷത്തെ കരാറാണ് പെപ്രക്ക് ബാക്കിയുള്ളത്. അങ്ങിനെയുള്ള താരത്തെ ലോണിൽ വിടുമ്പോൾ കരാർ പുതുക്കേണ്ടത് നിർബന്ധമാണ്. അല്ലെങ്കിൽ ലോണിൽ പോകുന്ന താരം മികച്ച പ്രകടനം നടത്തിയാൽ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയില്ല.

യുവതാരമായ പെപ്രയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരിക്കേറ്റ സോട്ടിരിയോയെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. അതിനു പിന്നാലെ പെപ്ര കൂടി ടീമിൽ നിന്നും പുറത്തു പോവുകയാണെങ്കിൽ ടീമിലെ വിദേശതാരങ്ങളുടെ എണ്ണം നാലായി ചുരുങ്ങും. ബ്ലാസ്റ്റേഴ്‌സ് ഇത്തവണ നടത്തിയ രണ്ടു സൈനിങ്ങും മികച്ചതായതിനാൽ ഇവർക്ക് പകരമെത്തുന്ന താരങ്ങളും അതെ നിലവാരം പുലർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version