Site icon

ലൂണയുണ്ടാകുമോ? മാറ്റങ്ങൾ ഉണ്ടാകുമോ?ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ സാധ്യത ഇലവൻ ഇതാ| kerala blasters vs odisha lineup

kerala blasters vs odisha lineup

kerala blasters vs odisha lineup: ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters ) ഐഎസ്എൽ (ISL) മത്സരത്തിനു വേണ്ടി മൈതാനത്തേക്ക് ഇറങ്ങുന്നുണ്ട്. നാലാം റൗണ്ട് പോരാട്ടമാണ് ഇന്ന് നടക്കുന്നത്. എതിരാളികൾ ഒഡീഷയാണ്. ഇന്ന് വൈകിട്ട് 7:30ന് ഒഡീഷ്യയിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം നടക്കുക. പ്രശസ്തമായ ഈ സ്റ്റേഡിയത്തിൽ വിജയക്കൊടി പാറിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ബ്ലാസ്റ്റേഴ്സ് സമനിലയിൽ തളക്കുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങൾ എടുത്തു പരിശോധിക്കുമ്പോൾ പൊതുവായ ഒരു ഘടകം നമുക്ക് കാണാൻ കഴിയും. പലപ്പോഴും സ്റ്റാർട്ടിങ് ഇലവൻ മികച്ച പ്രകടനം നടത്താറില്ല. മറിച്ച് പകരക്കാരായ താരങ്ങൾ വരുമ്പോഴാണ് കൂടുതൽ ഇമ്പാക്ട് ഉണ്ടാവുന്നത്. കഴിഞ്ഞ മത്സരത്തിലാണ് ഈ ഐഎസ്എല്ലിൽ ആദ്യമായി ലൂണ കളിച്ചത്. പകരക്കാരന്റെ റോളിലായിരുന്നു അദ്ദേഹം വന്നിരുന്നത്.

ഇന്നത്തെ മത്സരത്തിൽ അഡ്രിയാൻ ലൂണ (Adrian Luna ) സ്റ്റാർട്ട് ചെയ്യുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ട കാര്യം. നിലവിലെ സൂചനകൾ പ്രകാരം ലൂണ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായേക്കും. അങ്ങനെയാവുമ്പോൾ മധ്യനിരയിലെ മറ്റൊരു വിദേശ സാന്നിധ്യമായ അലക്സാൻഡ്രെ കോയെഫിനായിരിക്കും സ്ഥാനം നഷ്ടമാവുക. ഇത് കൂടാതെ മറ്റു മാറ്റങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല. ബ്ലാസ്റ്റേഴ്സിന്റെ ഒരു സാധ്യത ലൈനപ്പ് നമുക്ക് നോക്കാം.

ഗോൾകീപ്പർ ആയിക്കൊണ്ട് സച്ചിൻ സുരേഷ് തന്നെയായിരിക്കും. കഴിഞ്ഞ മത്സരത്തിൽ പിഴവ് വരുത്തിയെങ്കിലും സച്ചിൻ തുടരാൻ തന്നെയാണ് സാധ്യത.വിങ് ബാക്കുമാരായി കൊണ്ട് നവോച്ച സിങ്ങും സന്ദീപ് സിങ്ങുമായിരിക്കും ഉണ്ടാവുക.ഡിഫൻസിൽ പ്രീതം കോട്ടാൽ-ഡ്രിൻസിച്ച് കൂട്ടുകെട്ട് തുടരും. മധ്യനിരയിലേക്ക് അഡ്രിയാൻ ലൂണ വരുമ്പോൾ കോയെഫ് പുറത്തിരിക്കേണ്ടി വന്നേക്കും. കൂടാതെ ഡാനിഷ് ഇന്നത്തെ മത്സരത്തിലും സ്റ്റാർട്ട് ചെയ്യും എന്നാണ് കരുതുന്നത്. അദ്ദേഹത്തിനോടൊപ്പം വിബിനായിരിക്കും മധ്യനിരയിൽ ഉണ്ടാവുക.

kerala blasters vs odisha lineup

മുന്നേറ്റ നിരയിൽ ജീസസ് സ്ട്രൈക്കർ പൊസിഷനിൽ ഉണ്ടാകും.വിങ്ങിൽ നോഹ സദോയിയും രാഹുൽ കെപിയുമായിരിക്കും ഉണ്ടാവുക. ഇങ്ങനെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഒരു സാധ്യത ലൈൻ അപ്പ് വരുന്നത് (kerala blasters vs odisha fc lineup). ഏതായാലും ഒരു മികച്ച വിജയം ആരാധകർ ക്ലബ്ബിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.ഈ മത്സരത്തിന് ശേഷം ഇന്റർനാഷണൽ ബ്രേക്കാണ്. പിന്നീട് ഒക്ടോബർ ഇരുപതാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരം കളിക്കുക.

Read Also : കുതിച്ച് പാഞ്ഞ് സ്വർണവില; പവന് ഇന്ന് കൂടിയത് 80 രൂപ.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version