Site icon

കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ പരിക്ക് സ്ഥിരീകരിച്ച് ക്ലബ്ബ് | kerala blasters vs odisha

Kerala Blasters vs Odisha

Kerala Blasters vs Odisha: രണ്ട് ഹോം മത്സരങ്ങളും ഒരു എവേ മത്സരവുമായി കേരള ബ്ലാസ്റ്റേഴ്സ് ( Kerala Blasters ) ഈ സീസണിൽ ആകെ കളിച്ചത് മൂന്ന് മത്സരങ്ങളാണ്. ആദ്യത്തെ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചിരുന്നു. മൂന്നാമത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില വഴങ്ങേണ്ടി വന്നു. നാളെ നടക്കുന്ന നാലാമത്തെ മത്സരത്തിൽ ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.നാളെ വൈകീട്ട് 7:30ന് ഒഡീഷ്യയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക (kerala blasters vs Odisha fc live ).

എന്നാൽ ഈ മത്സരത്തിന് മുൻപേ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും തികച്ചും നിരാശാജനകമായ ഒരു കാര്യമാണ് പുറത്തേക്ക് വന്നിട്ടുള്ളത്. ഒരു ബ്ലാസ്റ്റേഴ്സ് താരത്തിന് പരിക്ക് പിടിപെട്ടിട്ടുണ്ട്. ഡിഫൻസിലെ ഇന്ത്യൻ താരം ഐബൻബാ ഡോഹ്ലിങ്ങിനാണ് പരിക്കേറ്റിട്ടുള്ളത്. ഇക്കാര്യം ക്ലബ്ബ് തന്നെ ഒഫീഷ്യലായിക്കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇഞ്ചുറി അപ്ഡേറ്റ് അവർ പുറത്തുവിടുകയായിരുന്നു.

Kerala Blasters vs Odisha

താരത്തിന്റെ കാൽമുട്ടിനാണ് പരിക്ക് ഏറ്റിട്ടുള്ളത്. ചികിത്സകൾ ഒക്കെ ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. എന്നാൽ എത്ര കാലം അദ്ദേഹം പുറത്ത് ഇരിക്കേണ്ടി വരും എന്നത് വ്യക്തമായിട്ടില്ല.അത് ക്ലബ് അറിയിച്ചിട്ടില്ല.പക്ഷേ നാളെ നടക്കുന്ന മത്സരത്തിൽ അദ്ദേഹം ഉണ്ടാവില്ല എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.കുറച്ച് ആഴ്ച്ചകൾ ഐബൻ പുറത്തിരിക്കേണ്ടി വന്നേക്കും.ഡിഫൻസിലെ ഒരു ഇന്ത്യൻ സാന്നിധ്യത്തെയാണ് ഇപ്പോൾ പരിശീലകനായ മികയേൽ സ്റ്റാറേക്ക് നഷ്ടമായിട്ടുള്ളത്.

വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ് ഐബൻ. ഇടത് വിങ്ങിലും വലത് വിങ്ങിലും ഇദ്ദേഹത്തെ ഉപയോഗപ്പെടുത്താൻ കഴിയും.എന്നാൽ ഐബന് ഇത് ആദ്യമായിട്ടല്ല പരിക്ക് ഏൽക്കുന്നത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ തന്നെ ഐബന് പരിക്കേറ്റിരുന്നു.തുടർന്ന് ഒരുപാട് കാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരികയായിരുന്നു. ഇപ്പോൾ വീണ്ടും അദ്ദേഹത്തിന് പരിക്കേറ്റത് ക്ലബ്ബിന് തിരിച്ചടിയായിട്ടുണ്ട്.

ഏതായാലും വിജയം മാത്രം ലക്ഷ്യമിട്ടു കൊണ്ടായിരിക്കും നാളത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കളത്തിലേക്ക് വരിക.കൂടുതൽ പോയിന്റുകൾ ക്ലബ്ബിന് സ്വന്തമാക്കേണ്ടതുണ്ട്. നാളത്തെ മത്സരത്തിനു ശേഷവും മറ്റൊരു എവേ മത്സരമാണ് ക്ലബ്ബിനെ കാത്തിരിക്കുന്നത്. മുഹമ്മദൻ എസ്സിയെയാണ് നേരിടേണ്ടി വരുന്നത്. അതിനുശേഷം നടക്കുന്ന ഹോം മത്സരത്തിൽ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി കൊണ്ട് വരുന്നത്.

Read Also : നോവായി മാറിയ വയലിന് താളത്തിന് ഇന്ന് ആറു വയസ്സ്..

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version