kerala in union budget 2024: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലും കേരളത്തിന് അവഗണന. ബിഹാറും ആന്ധ്രാപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുമ്പോൾ സംസ്ഥാനത്തിന് ബജറ്റിൽ ഒന്നും മാറ്റിവച്ചിട്ടില്ല ഇതുവരെ. പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല. സംസ്ഥാനത്തിൻ്റെ ദീർഘകാല സ്വപ്‌നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത് എന്നാൽ ഇതും യാഥാർത്ഥ്യമായില്ല.
കേരളത്തിൽ നിന്നും രണ്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന്റെ ഗുണകരമാകുന്ന എടുത്തുപറയാവുന്ന പദ്ധതികളൊന്നും തന്നെ ഉണ്ടായില്ല. എയിംസ് കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ 10 വർഷമായി തുടരുകയാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ചില ആവശ്യങ്ങൾ കേന്ദ്രത്തിനു മുന്നിൽ വച്ചിട്ടുണ്ടെന്നും ബജറ്റ് വരട്ടെ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാൽ കഴിഞ്ഞ പത്ത് വർഷമായിട്ട് സംസ്ഥാനത്ത് കാര്യമായ പദ്ധതികളൊന്നും ലഭിച്ചിരുന്നില്ല. ടൂറിസം മേഖലകളിലെ പദ്ധതികൾ, വിഴിഞ്ഞം തുറമുറത്തിന്റെ അനുബന്ധ വികസനം, ലൈറ്റ് മെട്രോ ,റെയിൽവേ വികസനം, സിൽവർലൈൻ തുടങ്ങിയ പ്രതീക്ഷകളും കേരളത്തിനുണ്ടായിരുന്നു എന്നാൽ ഈ പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തുന്നതായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം.
kerala in union budget 2024
അസം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാൻ പ്രത്യേക സഹായം അനുവദിച്ചിരിക്കുന്നത്. രണ്ട് പ്രളയത്തെ നേരിട്ട കേരളത്തെ ബജറ്റിൽ അവഗണിച്ചു. അതിവേഗ ട്രെയിൻ ഉൾപ്പെടെ പദ്ധതികളുമ കേരളത്തിനില്ല.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.