Site icon

ഈ തട്ടിപ്പിൽ വീഴരുത്. ഇത്തരം കാളുകൾ വന്നാൽ പോലീസിനെ അറിയിക്കണം ; വീഡിയോ പങ്കുവച്ചു കേരള പോലീസ് !!!

inside 13 min 3

kerala police shares video about scam: ധാരാളം തട്ടിപ്പുകൾ ഇന്ന് സമൂഹത്തിൽ നാടക്കുന്നുണ്ട് . പല രീതിയിലാണ് ഇത്തരം തട്ടിപ്പുകാർ ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നത് . ഇപ്പോളിതാ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിലൂടെയാണ് തട്ടിപ്പുകാര്‍ പ്രത്യക്ഷ പെടുന്നത് . ഇത്തരം തട്ടിപ്പുകളെ പ്രതിരോധിയ്ക്കുന്നതിനായി കേരള പോലീസിന്റെ ഒഫീഷ്യല്‍ പേജില്‍ സൈബര്‍ ബോധവത്കരണ വീഡിയോ പങ്കുവച്ചിരിക്കുകയാണ് .

നിങ്ങളുടെ പാഴ്‌സലില്‍ ലഹരി വസ്തു കണ്ടെത്തിയെന്നും നിങ്ങളുടെ അക്കൗണ്ടില്‍ അനധികൃതമായ പണം വന്നു ചേർന്നിട്ടുണ്ടെന്നും അതേ പറ്റി അന്വേഷിക്കണം എന്നുമാണ് സൈബര്‍ തട്ടിപ്പുകാര്‍ പറയുക . പരിശോധനയ്ക്കായി പണം റിസര്‍വ് ബാങ്കിലേക്ക് നേരിട്ട് ഓണ്‍ലൈനില്‍ അയക്കാനായി ആവശ്യപ്പെടും . യാധൊരു സംശയവും കൂടത്തക്കവിധത്തിൽ നാര്‍ക്കോട്ടിക് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് ബോധ്യപെടുത്തുകയും . ശേഷം ഈ നിമിഷം മുതല്‍ നിങ്ങള്‍ ഔദ്യോഗികമായി അറസ്റിലാണെന്ന് ഹാക്കർ പറഞ്ഞു വിശ്വസിപ്പിക്കും .

മുറിക്ക് പുറത്തു പോകരുതെന്നും ആരെയും കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിക്കരുതെന്നും ഭയപ്പെടുത്തും . തുടര്‍ന്ന് നിങ്ങളുടെ സാന്നിധ്യത്തില്‍ തന്നെ മറ്റ് ഉദ്യോഗസ്ഥരോട് ഇക്കാര്യം ചര്‍ച്ച ചെയ്യുന്ന രീതിയിൽ അഭിനയിക്കും . പ്രതി നിരപരാധിയാണോ എന്ന് സംശയമുണ്ടെന്നും അത് ഉറപ്പാക്കുന്നതിനായി റിസര്‍വ് ബാങ്കിലേക്ക് വിളിക്കുന്നതായും അഭിനയിക്കും . ശേഷം റിസര്‍വ് ബാങ്ക ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടെന്ന വ്യാജേന അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിയും .

kerala police shares video about scam

ഇത് ലഭിക്കുന്നതോടെ നിങ്ങളുടെ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും തട്ടിപ്പുകാര്‍ പിന്‍വലിക്കും . അറിയാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഏതെങ്കിലും അജ്ഞാതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാൻ പാടില്ലെന്നും ആര്‍ബിഐ പറഞ്ഞിട്ടുണ്ട് . സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നിരവധി സൈബര്‍ തട്ടിപ്പ് കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . നിരവധി പേരില്‍ നിന്നായി 3.25 കോടി രൂപയാണ് ഹാക്കർ തട്ടിയെടുത്തിരിക്കുന്നത് . അതിനാൽ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് വെക്തമാകുന്നത് .

Read also: ഗൂഗിളിന് വൻ വെല്ലുവിളിയായി; ദാ വരുന്നു സേർച്ച് ജിപിറ്റി!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version