സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്. കഴിഞ്ഞ ഏഴു ദിവസങ്ങളിലായി കുറഞ്ഞ വിലയാണ് ഇന്ന് വീണ്ടും വർദ്ധിച്ചത്. ഗ്രാമിന് 70 രൂപ ഉയർന്ന് 7095 രൂപയിലെത്തി. അതേസമയം പവന് 560 രൂപ കൂടി 56,760 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ്ണവിലയിൽ നേരിയ ആശ്വാസം കണ്ടിരുന്നു.എന്നാൽ ആശ്വാസത്തിന് വിപരീതമായി ഇന്ന് സ്വർണ്ണവില വീണ്ടും ഉയർന്നു. ഇന്നലെയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയിരുന്നത്.
ഇന്നലെ ഗ്രാമിന് 7025 രൂപയും പവന് 56,200 രൂപയുമായിരുന്നു.അതേസമയം ഒക്ടോബർ 4,5,6 തീയതികളിൽ ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും രേഖപ്പെടുത്തിയിരുന്നത്. 56,960 രൂപയായിരുന്നു ഈ ദിവസങ്ങളിൽ സ്വർണ്ണത്തിന്റെ നിരക്ക്. 56000 രൂപയില്‍ താഴ്ന്നിട്ടില്ല ഈ മാസത്തെ സ്വർണ്ണത്തിന്റെ പവന് നിരക്ക്. അതേസമയം സെപ്റ്റംബർ മാസങ്ങളിൽ വലിയ കയറ്റിറക്കങ്ങളാണ് കാണാൻ കഴിഞ്ഞിരുന്നത്.
keralathile innathe swarna vila
സെപ്റ്റംബർ മാസത്തിലെ ആദ്യ ആഴ്ചകളിൽ നേരിയതോതിൽ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സെപ്റ്റംബർ മാസത്തിന്റെ അവസാനഭാഗങ്ങളിൽ റെക്കോർഡ് വിലയിലേക്കാണ് സ്വർണം കുതിച്ചുയർന്നത്.ആഗോളവിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ആഭ്യന്തര വിപണിയെയും ബാധിക്കുന്നത്.വെള്ളിയുടെ വിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 98 രൂപയാണ്.
Read also: ഓഹരി സൂചികയിൽ കനത്ത നഷ്ടം വിതച്ച് കണക്കുകൾ.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.