KIA Anouncing Their New Electric Car Next Year: കിയ ഇന്ത്യ പുതിയ ഇലക്ട്രിക് കാറുകൾ വിപണിയിൽ എത്തിക്കുന്നു. അടുത്തവർഷം ആദ്യത്തോടെ ആയിരിക്കും കാറുകൾ വിപണിയിലേക്ക് എത്തിക്കുന്നത്. കുറഞ്ഞ വിലയിൽ ആയിരിക്കും പുതിയ കാറുകൾ എത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. കമ്പനി മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ഗ്വാങ്ഗു ലീ ആണ് ഇക്കാര്യം അറിയിച്ചത്.
മാതൃ കമ്പനിയായ ഹ്യുണ്ടായിയുടെ ക്രെറ്റയുടെ മാതൃകയില്‍ 15 മുതല്‍ 20 ലക്ഷം വരെ വില വരുന്ന കാര്‍ ആയിരിക്കും പുതുതായി ഇറക്കുന്ന ഇലക്ട്രിക് കാറുകൾ എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല. കിയയുടെ വൈദ്യുത കാറുകൾക്കെല്ലാം 60 ലക്ഷത്തിലും അധികം രൂപയാണ് വില വരുന്നത്.
KIA Anouncing Their New Electric Car Next Year
അതേസമയം കഴിഞ്ഞദിവസം കിയ ഇന്ത്യ അവരുടെ പുതിയ രണ്ട് കാറുകൾ പുറത്തിറക്കിയിരുന്നു. കമ്പനിയുടെ എംപിവി കിയ കാർണിവലിൻ്റെ നാലാം തലമുറ മോഡൽ ആണ് പുറത്തിറക്കിയിരുന്നത്. കൂടാതെ കമ്പനി പുതിയ ഇലക്ട്രിക് എസ്‌യുവി കിയ ഇവി 9ഉം ഔദ്യോഗികമായി പുറത്തിറക്കി.99.8kWh ശേഷിയുള്ള ബാറ്ററി പാക്കാണ് ഇതിൽ കമ്പനി നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 561 കിലോമീറ്റർ ദൂരം വരെ തണ്ടാൻ ഇതിന് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.കിയ ഇവി 9 ന്റെ ഷോറൂം വില 1.3 കൂടി രൂപയാണ്.
Read Also : ലോകം ചുറ്റിയത് 15 വർഷം,ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഊർജ്ജം അസാമാന്യം: സ്റ്റാറേ
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.