Site icon

വിമർശകർക്ക് മറുപടിനല്കി ലക്ഷ്മി നക്ഷത്ര ; ഞാനും കിച്ചുവും അടിച്ചുപിരിഞ്ഞിട്ടില്ല വ്യക്തമാക്കി രേണുക..!

Kollam Sudhi Wife Renu Got The Perfume With His Smell

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതും മറക്കാനാകാത്തതുമായ കലാകാരനാണ് കൊല്ലം സുധി. അദ്ദേഹത്തിന്റെ വേർപാടിനുശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങായി നിന്നത് അവതാരികയും മോഡലുമായ ലക്ഷ്മി നക്ഷത്രയാണ് . അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി ലക്ഷ്മി ഒരുപാട് സഹായങ്ങളും നൽകിയിട്ടുണ്ട് . എന്നാൽ ലക്ഷ്മി നക്ഷത്രക്കെതിരെ സൈബർ ബുള്ളിങ് ഇരു ഭാഗത്തു വന്നുകൊണ്ടിരിക്കുകയാണ് . കൊല്ലം സുധിയുടെ കുടുംബത്തോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ലക്ഷ്മി തന്റെ യൂട്യൂബ് പേജിൽ പങ്കുവക്കാറുണ്ട് .

സുധിയുടെ ഷർട്ടിൽ നിന്നും പെർഫ്യൂം ഉണ്ടാക്കുന്ന വിഡിയോയാണ് ലക്ഷ്മി അവസാനമായി പങ്കുവച്ചത്. ഇതിൽ നിന്നും നിരവധി വിമർശനങ്ങളാണ് താരത്തിനെതിരെ ഉയർന്നു വന്നത് . സുധിയേയും കുടുംബത്തെയും കണ്ടന്റ് ആക്കികൊണ്ട് ജീവിക്കുകയാണ് ലക്ഷ്മി എന്നാണ് വിമർശകർ ഉന്നയിക്കുന്നത് . ലക്ഷ്മി അടുത്തിടെ പുതിയ വാഹനം വാങ്ങിയിരുന്നു . ഇതിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നു വന്നത് . ഇപ്പോളിതാ ഇതിനെല്ലാമുള്ള മറുപടി നൽകിയിരിക്കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ ആണ് മറുപടിനൽകുന്നത് . കൊല്ലം സുധിയുടെ കുടുംബത്തിനെ സാക്ഷിയാക്കികൊണ്ടാണ് പറഞ്ഞത് .

Kollam Sudhi Wife Renu Got The Perfume With His Smell

നിങ്ങൾ എന്താണ് വിചാരിച്ചത് , ഒരു വീഡിയോ ഇട്ടാൽ ഉടൻ യൂട്യൂബ് ​ഡോളേഴ്സ് ഇട്ട് തരുമെന്നാണോ . പിന്നെ പെർഫ്യൂം കണ്ടന്റിട്ട് കാശ് എനിക്ക് കിട്ടിയെന്ന് പറയുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. അങ്ങനെ എങ്കിൽ ആരും ജോലിക്ക് പോകേണ്ടതില്ലലോ. വാഹനങ്ങൾ മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്താണ് വാങ്ങുന്നത് . പച്ചക്കറി വാങ്ങുന്നത് പോലെ വാങ്ങാൻ സാധിക്കില്ല. യൂട്യൂബ് വീഡിയോ ചെയുന്നുണ്ടെങ്കിലും തനിക്ക് വേറെയും പ്രൊഫഷൻസ് ഉണ്ട്. സുധി ചേട്ടന്റെ വീട്ടിലെ ഒരു അം​ഗത്തെപ്പോലെയാണ് താൻ നിൽക്കുന്നത്. ഒരു കാര്യം സംസാരിക്കുമ്പോൾ അതിന്റെ എല്ലാ വശങ്ങളും അറിഞ്ഞിട്ട് വേണം സംസാരിക്കാൻ.

മാത്രമല്ല സുധിയുടെ ഭാര്യ രേണു വീണ്ടും വിവാഹിതയാകാൻ പോവുകയാണോ?, സുധിയുടെ ആ​ദ്യ ഭാര്യയിലുള്ള മകനും രേണുവും തമ്മിൽ വഴക്കാണോ തുടങ്ങിയ ചോദ്യങ്ങളും ഉയർന്നു വന്നിരുന്നു . അതിനെ സംബന്ധിച്ചുള്ള മറുപടിയും ലക്ഷ്മി വിഡിയോയിൽ നൽകി . ഞാനും കിച്ചുവും പിരിഞ്ഞിട്ടില്ല . കിച്ചു കാരണമാണ് സുധി ചേട്ടൻ എന്നെ കല്യാണം കഴിച്ചത് എന്ന് രേണു പറഞ്ഞു. ആദ്യം കിച്ചുവിനെ കാണുമ്പോൾ അവന് പതിനൊന്ന് വയസായിരുന്നു . എന്റെ ആ​ദ്യത്തെ മകൻ കിച്ചുവാണ് . സുധി ചേട്ടൻ പോയശേഷം അമ്മ-മകൻ എന്ന രീതിയിലുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമായിട്ട ഒള്ളു . അവൻ ഒരിക്കലും ഞങ്ങളെ ഇട്ടിട്ട് പോവില്ല .

അതുപോലെ പിന്നെ എന്റെ രണ്ടാം വിവാഹം. കർക്കിടകം കഴിഞ്ഞാണ് എന്റെ വിവാഹം. കിച്ചു തന്നെ കൈപിടിച്ച് കൊടുക്കും . വരൻ ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ഞാൻ വീണ്ടും കല്യാണം കഴിക്കാൻ പോകുന്നുവെന്ന വാർത്തയോട് പ്രതികരിക്കാൻ രേണു താല്പര്യം പ്രകടിപ്പിച്ചില്ല. അതേസമയം രേണു കല്യാണം കഴിക്കുകയാണെങ്കിൽ കഴിക്കട്ടെ എന്ന് ലക്ഷ്മിയും പറഞ്ഞു . അത് അവളുടെ ലൈഫ് അല്ലേ . അവൾക് അത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് . ഭാവിയിൽ ചിലപ്പോൾ രേണുവിന് വേറൊരു ജീവിതത്തിലേക്ക് പോകേണ്ടി വന്നേക്കാം. ദൈവം സഹായിച്ച് രേണു അങ്ങനൊരു തീരുമാനം ഇപ്പോൾ എടുത്തിട്ടില്ല . നാളെ എന്ത് ആകും എന്ന് നമുക്ക് ആർക്കും അറിയില്ല . ചിങ്ങത്തിൽ കൊല്ലം സുധിയുടെ കുടുംബത്തിനായി ഒരുങ്ങുന്ന പുതിയ വീടിന്റെ പാലുകാച്ചലുണ്ടാകുമെന്നും ലക്ഷ്മി പറഞ്ഞു .

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version