Site icon

തന്റെ പേരിൽ വ്യാപിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ പരാതിയുമായി ഗായിക കെ എസ് ചിത്ര

ks chitra

സോഷ്യൽമീഡിയകൾ മനുഷ്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. ഒപ്പം
തട്ടിപ്പുകൾ നടത്തുന്നതിനും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുമുള്ള ഇടമായും സൈബർ ഇടങ്ങളെ തിരഞ്ഞെടുക്കുന്നവർ ഉണ്ട്. അത്തരത്തിൽ പലതരം തട്ടിപ്പുകളിൽ പെട്ടു പോവുന്നവർ ദിനംപ്രതി കൂടിവരുകയാണ്. ഇപ്പോൾ ലോകമെമ്പാടും ചർച്ചയാക്കപ്പെട്ട വിഷയമാണ്, ഗായിക കെ എസ് ചിത്രയുടെ പേരിൽ ഓൺലൈൻ വഴി നടക്കുന്ന വ്യാജ തട്ടിപ് കേസ്.

വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കി ചിത്രയുടെ പേരും ചിത്രവും വെച്ച് പണം നിക്ഷേപിക്കാനാവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്.ഇപ്പോൾ തന്റെ പേരിൽ നടക്കുന്ന വ്യാജ തട്ടിപ്പിനെതിരെ മുന്നോട്ടെത്തിയിരിക്കുകയാണ് ചിത്ര.തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചിത്ര ഒരു സ്ക്രീൻഷോട്ട് പുറത്തുവിട്ടിരുന്നു. ഇത് ശരിക്കും ചിത്ര ചേച്ചിയാണോ എന്ന് ഒരാൾ ചോദിക്കുമ്പോൾ അതെയെന്നും താൻ ഒരു കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണെന്നും വ്യാജൻ മറുപടി കൊടുക്കുന്നതാണ് സ്ക്രീൻഷോട്ടിലുണ്ടായിരുന്നത്.

ks chitra logged complaint

10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോൺ ഉൾപ്പെടെ സമ്മാനങ്ങൾ കാത്തിരിക്കുന്നു എന്നിങ്ങനെയെല്ലാമാണ് വ്യാജ സന്ദേശങ്ങൾ.തന്റെ പേരിൽ ഒരുപാട് ആളുകളെ കബളിപ്പിക്കുന്ന സാഹചര്യം വർധിച്ചതോടെ ചിത്ര പോലീസിനെ സമീപികുകയും പരാതി നൽകുകയും ചെയ്തു .ഇതേത്തുടർന്ന് സൈബർ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകൾ പൂട്ടിച്ചു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിൻവലിച്ചു. ഒപ്പം ഇത്തരത്തിലുള്ള ചതിക്കുഴികളിൽ പെട്ടു പോവരുതെന്നുള്ള നിർദ്ദേശങ്ങളും താരം പങ്കുവെച്ചു.

Read also: മേപ്പടിയാനിൽ അഭിനയിക്കാൻ പറ്റിയ ഒരു തേങ്ങയും ഇല്ല, വൈറലായ് നിഖില വിമലിന്റെ വാക്കുകൾ.

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version