Site icon

ആദ്യമായിട്ടാണ് ഒരു ഡാന്‍സ് നമ്പറിനായി പഠിക്കാനും റിഹേഴ്‌സ് ചെയ്യാനും അവസരം ലഭിക്കുന്നത്; കുഞ്ചാക്കോ ബോബൻ പറയുന്നു

Kunchacko Boban And Bougainvillea Movie Dance

‘ബോഗയ്‌ന്‍വില്ല’ എന്ന ചിത്രത്തിലെ സ്തുതി എന്ന ഗാനത്തിന്റെ ഡാൻസുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. താൻ ഇതുവരെ ചെയ്ത ഡാൻസ് സ്റ്റെപ്പുകളോ കൊറിയോഗ്രഫിയോ ആയിരുന്നില്ല സ്തുതിയിലേത്. അത് ചെയ്യാൻ തനിക്ക് പേടിയായിരുന്നെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. താൻ വർഷങ്ങളായി എങ്ങനെയാണോ ഡാൻസ് ചെയ്തുകൊണ്ടിരുന്നത് അതിനെ മറന്നിട്ട് പുതിയ രീതിയിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. താൻ ചെയ്തുവന്നിട്ടുള്ള ഡാൻസല്ലായിരുന്നു സ്തുതിയിലേത്. (Kunchacko Boban And Bougainvillea Movie Dance) ഈ സോങ് നന്നാക്കുക എന്നത് തന്നെ സംബന്ധിച്ച് ഒരു ടാസ്ക് ആയിരുന്നു. എനിക്ക് പേടിയായിരുന്നു എന്നതായിരുന്നു. ഇത്ര വർഷമായി സിനിമകളില്‍ ഡാന്‍സ് ചെയ്തിട്ടുണ്ട്.

എന്നാൽ ഒരിക്കല്‍ പോലും റിഹേഴ്‌സൽ ഉണ്ടായിരുന്നില്ല. ആദ്യമായിട്ടാണ് ഒരു ഡാന്‍സ് നമ്പറിനായി അത് പഠിക്കാനും റിഹേഴ്‌സ് ചെയ്യാനും അവസരവും സമയവും ലഭിക്കുന്നത് എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. അമൽ നീരദ് സംവിധാനം ചെയുന്ന ചിത്രമാണ് ബോഗയ്‌ന്‍വില്ല. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ആദ്യ ഗാനമായി പുറത്തിറങ്ങിയ ഗാനമാണ് സ്തുതി. വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ഗാനത്തിന് ലഭിച്ചത്. ജ്യോതിർമയിയുടെയും കുഞ്ചാക്കോ ബോബന്റെ ഡാൻസിനായിരുന്നു വീഡിയോ സോങ്ങിൽ ഏറ്റവും ശ്രദ്ധ നേടിയത്.

Kunchacko Boban And Bougainvillea Movie Dance

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്നു. മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വളരെ കാലത്തിന് ശേഷമാണ് കുഞ്ചാക്കോ ബോബന്‍റെ ഡാൻസ് കാണാൻ സാധിച്ചത്. മലയാളത്തിലെ ഏറ്റവും മികച്ച ഡാൻസർമാരിൽ ഒരാളാണ് കുഞ്ചാക്കോ എന്നിങ്ങനെയാണ് കമന്‍റുകള്‍. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്നർ. പാട്ടിന് കൊറിയോഗ്രഫി ഒരുക്കിയത് മെെ സെല്‍ഫ് ആന്‍റ് മെെ മൂവ്സ് എന്ന ഡാന്‍സ് ഗ്രൂപ്പാണ്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.

ഏറെ നാളുകള്‍ക്ക് ശേഷമാണ് നടി ജ്യോതിര്‍മയി അഭിനയിക്കുന്നത്. വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് ബോഗയ്‌ന്‍വില്ലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബർ 17 ന് ചിത്രം തിയേറ്ററിലെത്തും.

Read Also : ‘കുഞ്ഞിക്കൂനൻ’ മറ്റു ഭാഷകളിൽ റീമേക്ക് ഒരുങ്ങിയപ്പോൾ അവസരം ലഭിച്ചെങ്കിലും നിരസിച്ചതിനു പിന്നിലെ കാരണം പങ്കുവച്ച് നടൻ സായി കുമാർ.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version