തീയറ്ററുകളിൽ മികച്ച വിജയത്തോടെ മുന്നേറുകയാണ് ബോഗയ്ന്‍വില്ല. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് നിരാശ നൽകാതെ തന്നെ ചിത്രം മികച്ച രീതിയിൽ പ്രദർശനം തുടരുന്നു. സിനിമ വൻ വിജയം ന കൈവരിച്ച സന്തോഷം സിനിമയുടെ അണിയറ പ്രവർത്തകരും പങ്കുവെച്ചു. (Kunchacko Boban And Fahad Fasil At Bougainvillea Movie Success Party) കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും തിയേറ്ററിൽ നേരിട്ടെത്തി പ്രേക്ഷകരോട് നന്ദി പറഞ്ഞു.
ആലപ്പുഴ കൈരളി തിയേറ്ററിലായിരുന്നു ഫഹദും കുഞ്ചാക്കോ ബോബനും അപ്രതീക്ഷിതമായി ആരാധകർക്ക് മുന്നിൽ എത്തിയത്. താരങ്ങൾ കേക്ക് മുറിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തു. ഇരുവരും തിയേറ്ററിൽ എത്തി കേക്ക് മുറിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിങ്ങൾ ഇനിയും രണ്ടുമൂന്ന് പ്രാവശ്യം വന്ന് കാണൂ എന്നായിരുന്നു ഫഹദ് പറഞ്ഞത്.
Kunchacko Boban And Fahad Fasil At Bougainvillea Movie Success Party
എല്ലാവരോടും വന്ന് കാണാൻ പറയുക എന്നതായിരുന്നു കുഞ്ചാക്കോ ബോബൻ പറഞ്ഞത്. സിനിമയെ വൻ വിജയമാക്കിയ എല്ലാവർക്കും ബോഗയ്ന്‍വില്ല ടീമിന്റെ പേരിൽ നന്ദി അറിയിക്കുന്നു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. അമല്‍ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബോഗയ്ന്‍വില്ല ചിത്രത്തിന് പ്രതീക്ഷിച്ച നേട്ടം തന്നെ കൈവരിക്കാൻ സാധിച്ചു. ഒരു നീണ്ട ഇടവേളയ്ക്കുശേഷം ജ്യോതിർമയി വ്യത്യസ്ത ഭാവത്തിലും വേഷത്തിലും എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
അമല്‍ നീരദ് ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ കഥാപാത്രങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള ചിത്രം കൂടിയാണിത്. ലാജോ ജോസിന്റെ കുറ്റാന്വേഷണ നോവലിനെ ആസ്പദമാക്കി ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പാട്ടും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലർ മികച്ച പ്രതീക്ഷ തന്നെയായിരുന്നു പ്രേക്ഷകർക്ക് നൽകിയിരുന്നത്. ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോഴും ആ പ്രതീക്ഷ തെറ്റിയില്ല. മികച്ച അഭിപ്രായം നേടി തീയറ്ററുകളിൽ ബോഗയ്ന്‍വില്ല പ്രദർശനം തുടരുന്നു.
Read Also : ഈയാഴ്ചത്തെ ഒടിടി റിലീസുകളെ കുറിച്ച് അറിയാം; വീക്കെൻഡ് ആഘോഷിക്കാൻ ഒരുപിടി ചിത്രങ്ങൾ ഇതാ
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.