Site icon

ഫാമിലി വിസ വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകളുമായി കുവൈറ്റ്; യൂണിവേഴ്‌സിറ്റി ബിരുദങ്ങളില്ലാത്ത പ്രവാസികൾക്കും ഇനി കുടുംബത്തെ സ്പോൺസർ ചെയ്യാം..!

Kuwait Family Visa Updates

Kuwait Family Visa Updates: ഫാമിലി വിസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ കൂടുതൽ ഇളവുകളുമായി കുവൈറ്റ്. യൂണിവേഴ്‌സിറ്റി ബിരുദങ്ങളില്ലാത്ത പ്രവാസികൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യുന്നതിനുള്ള നിബന്ധനകളിലാണ് ഇളവ് വരുത്തിയത്. അവരുടെ വർക്ക് പെർമിറ്റ് അനുസരിച്ച് പ്രതിമാസം കുറഞ്ഞത് 800 ദിനാർ വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ അവരുടെ കുടുംബത്തെ സ്പോൺസർ ചെയ്യാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഇളവ്.

957/2019 ലെ ആർട്ടിക്കിൾ 29 നമ്പർ മന്ത്രിതല പ്രമേയം നമ്പർ അനുസരിച്ചാണ് പുതിയ തീരുമാനമെന്ന് കുവൈറ്റ് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് വ്യക്തമാക്കി. പ്രവാസികൾക്ക് കുടുംബങ്ങളെ കുവൈറ്റിലേക്ക് കൊണ്ടുവരാൻ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്നും അദ്ദേഹം . ഇതിനകം തന്നെ കുവൈറ്റിൽ താമസിക്കുന്നവരോ കുവൈറ്റിൽ ജനിച്ചവരോ ആയ കുടുംബാംഗങ്ങൾക്കും, വിദേശത്ത് ജനിച്ച അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഫാമിലി വിസ ഇതുവഴി ലഭിക്കും.

Kuwait Family Visa Updates

പ്രവാസി ജീവനക്കാർക്ക് അവരുടെ ഭാര്യമാരെയും കുട്ടികളെയും മാത്രമേ പരിഷ്‌കരിച്ച നയം അനുസരിച്ച് സ്പോൺസർ ചെയ്യാൻ കഴിയൂ. പുതിയ മന്ത്രിതല പ്രമേയം അനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്ട്മെന്റിൻ്റെ ഡയറക്ടർ ജനറലിന് ചില വ്യവസ്ഥകൾക്ക് വിധേയമായി ശമ്പള ആവശ്യകത ഒഴിവാക്കാനുള്ള അധികാരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുപ്രകാരം 800 ദിനാർ ശമ്പളം ഇല്ലാത്തവർക്കും നിബന്ധനകൾക്കു വിധേയമായി കുടുംബത്തെ സ്പോൺസർ ചെയ്യാൻ കഴിയും. ഗസറ്റിൽ പ്രസിദ്ധീകരിച്ച പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുമെന്നാണ് ശെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് അറിയിച്ചു.

കുവൈറ്റിലെ നിരവധി പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമാവുന്ന തീരുമാനമാണിത്. അടിയന്തര ഘട്ടങ്ങളിൽ കുടുംബത്തെ കുവൈറ്റിലേക്ക് കൊണ്ടുവരാൻ ഈ ഇളവകുൾ പ്രവാസികൾക്ക് അവസരം നൽകും. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലുള്ള റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റുകൾ പുതിയ ശമ്പള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് യോഗ്യരായ പ്രവാസികളിൽ നിന്ന് ഫാമിലി വിസ അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഈയിടെ കുവൈറ്റ് പ്രവാസികൾക്ക് കുടുംബ വിസ അനുവദിക്കുന്നതിൽ ചില ഇളവുകൾ പ്രഖ്യാപിച്ച് അധികൃതർ രംഗത്തെത്തിയിരുന്നു. ബിരുദം ഇല്ലാത്തവർക്ക് ഫാമിലി വിസ അനുവദിക്കില്ലെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തിയതായിരുന്നു ഇതിൽ പ്രധാനം.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version