Site icon

ഡൽഹി മെട്രോയ്ക്കുള്ളിൽ മേക്കപ്പ് ചെയ്യുന്ന യുവതികൾ – സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ..!

Ladies Makeup Video From Metro Goes Viral

Ladies Makeup Video From Metro Goes Viral: വ്യത്യസ്‌ത തരത്തിലുള്ള വ്യക്തികളുടെയും സംഭവങ്ങളുടെയും സാക്ഷിയാണ് ഡൽഹി മെട്രോ. മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സ്‌റ്റേഷനുകളിലും ട്രെയിൻ കോച്ചുകൾക്കുള്ളിലും വഴക്കുകൾ, അനിയന്ത്രിതമായ പെരുമാറ്റം തുടങ്ങിയവയ്ക്ക് സാക്ഷ്യം വഹിക്കാൻ നമ്മൾ തയ്യാറായിരിക്കണം. യാത്രക്കാർ പാട്ടുപാടുകയോ നൃത്തം ചെയ്യുകയോ ചെയ്തുകൊണ്ട് യാത്ര ചെയ്യുന്നതും സ്ഥിരമാണ്.

ഡൽഹി മെട്രോയിൽ ‘നാട്ടു നാട്ടു’ എന്ന പാട്ടിന് ഒരു യുവാവ് ഡാൻസ് കളിക്കുന്ന റീൽസ് ഈ അടുത്ത കാലത്ത് വൈറൽ ആയിരുന്നു. കൂടാതെ തിരക്കേറിയ ഡൽഹി മെട്രോ ട്രെയിനിനുള്ളിൽ ഒരു വൃദ്ധൻ ബീഡി വലിക്കുന്നതായി കാണിക്കുന്ന അസ്വസ്ഥജനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം പ്രചരിച്ചിരുന്നു.

ഇത്തരത്തിലുള്ള ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിലുണ്ട്. ഇതോടൊപ്പം കൂട്ടി ചേർക്കാൻ മറ്റൊരു സംഭവം കൂടി നടന്നിരിക്കുന്നു. രണ്ട് സ്ത്രീകൾ മെട്രോയ്ക്കുള്ളിൽ മേക്കപ്പ് ചെയ്യുന്ന വീഡിയോയായാണ് വൈറലായത്. മറ്റു യാത്രക്കാരില്ലാതെ ശൂന്യമായി തോന്നിയ മെട്രോയ്ക്കുള്ളിൽ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച രണ്ട് സ്ത്രീകൾ മേക്കപ്പ് ചെയ്യുന്നത് വീഡിയോയിൽ കാണാം. ഭൂരിഭാഗം ആളുകളും വീഡിയോയെ തമാശയായിട്ടാണ് കാണുന്നത്.

Ladies Makeup Video From Metro Goes Viral

വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ രസകരമാണ്. ‘മെട്രോ പാസ്സിന്റെ കൂടെ അവർക്കൊരു മേക്കപ്പ് കിറ്റ് കൂടി കൊടുക്കൂ ‘എന്നാണ് ഒരാൾ പറഞ്ഞത്. ‘വളരെ നിഷ്കളങ്കരായി വീട്ടിൽ നിന്ന് ഇറങ്ങുന്ന സ്ത്രീകളാണ് ഇവർ, പിന്നീട് അവരുടെ യഥാർത്ഥ മുഖം കാണിക്കുന്നു’ എന്നാണ് മറ്റൊരാളുടെ കമന്റ്. ചിലർ പറയുന്നത് ഒഴിവുസമയങ്ങളിൽ ഉറക്കം പൂർത്തിയാക്കാൻ ഞങ്ങൾ മെട്രോ ഉപയോഗിക്കുമെന്നാണ്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version