Site icon

ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം!!

featured 11 min 4

list of countries that never visit this time: ലിബിയയും യു.കെയും മുതല്‍ ബംഗ്ലാദേശ് വരെ ആറ് രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.ഇതില്‍ പല രാജ്യങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും ഈ ഉത്തരവുകളിൽ ഉൾപെടുത്തുന്നു.അനുദിനം വർധിച്ചു വരുന്ന യുദ്ധവും ആഭ്യന്തര കലാപങ്ങളും മുതല്‍ കുടിയേറ്റ വിരുദ്ധ കലാപങ്ങള്‍ വരെയാണ് ഇത്തരത്തിലുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കാനുള്ള കാരണങ്ങള്‍.

രണ്ട് ദിവസം മുൻപാണ് ലിബിയയിലേക്കുള്ള ഇന്ത്യൻസിന്റെ യാത്ര ഒഴിവാക്കണമെന്നുള്ളാവശ്യം വിദേശകാര്യാമന്ത്രാലയം അറിയിച്ചത്.ലിബിയയിലുള്ള ഇന്ത്യന്‍പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ലിബിയയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് മുന്നറിയിപ്പ്. ലിബിയയിലുള്ള ഇന്ത്യക്കാര്‍ റോഡ് മുഖേനയുള്ള യാത്രകള്‍ ഒഴിവാക്കണം. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം. സഹായത്തിന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം.ആഭ്യന്തര കലാപങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ മേയ് 2016-ല്‍ ലിബിയയിൽ സമ്പൂര്‍ണ യാത്രാനിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും .

list of countries that never visit this time

ഇപ്പോള്‍ സമ്പൂര്‍ണ നിരോധനം ഒഴിവാക്കിയിട്ടുണ്ട്.സിറിയയ്ക്കു പുറമെ ബ്രിട്ടണ്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.ബ്രിട്ടണിലെ കുടിയേറ്റ വിരുദ്ധ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ പാസ്സാക്കിയ ഇത്തരം നിർദേശങ്ങളിൽ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ ഇന്ത്യന്‍ സംഘടനകള്‍ ഹെല്‍പ്പ്ലൈനുകള്‍ ആരംഭിച്ചിട്ടുള്ളതായും പരാമർശിക്കുന്നുണ്ട്.യു.കെയില്‍ പടര്‍ന്നുപിടിച്ച കുടിയേറ്റ വിരുദ്ധകലാപം രൂക്ഷമായതോടെ തീവ്രവലതുപക്ഷ കലാപകാരികള്‍ കഴിഞ്ഞ ദിവസം നിരവധി കടകള്‍ക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു.

മൂന്നു പെണ്‍കുട്ടികള്‍ ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനടുത്ത് കുത്തേറ്റു മരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളെ തുടർന്നാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായത്.പ്രക്ഷോഭങ്ങൾ പൊട്ടിപുറപ്പെടുന്നതിനെ തുടർന്ന് ഇസ്രായേൽ, ഇറാൻ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെയും യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യമന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.

Read also: ക്ഷയരോഗ പരിശോധന നിർബന്ധമാക്കി ഒമാൻ, ഫലം പോസിറ്റീവ് ആയാൽ സൗജന്യ ചികിത്സ!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version