lohithdas speaks about keerikadan: മലയാള ചലച്ചിത്ര നടൻ മോഹൻ രാജ് അന്തരിച്ചു. നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചില ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു മോഹൻ രാജ്. ചലച്ചിത്രരംഗത്ത് നിന്നും നിരവധി പേരാണ് അനുശോചനം അറിയിച്ചിരിക്കുന്നത്. എന്നും മലയാളികളുടെ ഓര്‍മയില്‍ തങ്ങി നില്‍കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച മോഹന്‍രാജിന്, മലയാള സിനിമയുടെ “കീരികാടന്‍ ജോസിന്” ആദരാഞ്ജലികൾ’, എന്നാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കുറിച്ചത്. മോഹൻലാലും മമ്മൂട്ടിയും എല്ലാം അനുശോചനം അറിയിച്ചിട്ടുണ്ട്. കിരീടം സിനിമയിലെ അതികായകനായ വില്ലൻ. കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മോഹൻരാജ് ഓർമ്മയായി. കിരീടം സിനിമയ്ക്കു ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി, രജ പുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹൻരാജ് അഭിനയിച്ച സഹകരിക്കുകയുണ്ടായി. Will miss u dear Mohanraj’, എന്നാണ് ദിനേശ് പണിക്കര്‍ കുറിച്ചത്.
ഒരിക്കലും സിനിമയെക്കുറിച്ചോ നടനെന്നോ എന്ന സ്വപ്നം കണ്ടിരുന്നില്ല മോഹൻരാജ്. കരസേന കസ്റ്റംസ് എന്‍ഫോഴ്സ്മെന്റുകളിൽ ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു മോഹൻരാജ്. കെ മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മോഹൻ രാജ് സിനിമയിലേക്ക് തന്റെ അരങ്ങേറ്റം നടത്തിയത്. എൻഫോഴ്സ്മെന്റ് ജോലി ചെയ്തിരുന്ന സമയത്താണ് കിരീടത്തിലെ വില്ലൻ കഥാപാത്രം മോഹൻ രാജിനെ തേടിയെത്തുന്നത്. ഒരു വില്ലൻ വേഷത്തിലൂടെ വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടാൻ മോഹൻരാജിന് സാധിച്ചു. മലയാള സിനിമയിൽ ഇത്രകണ്ട് ഒരു വില്ലൻ കഥാപാത്രത്തെ സ്നേഹിച്ച ചരിത്രം കുറവായേക്കാം.
അത്രയും ഗംഭീരമായ പ്രകടനമാണ് കീരിക്കാടൻ ജോസ് എന്ന ഒറ്റ വില്ലൻ കഥാപാത്രത്തിലൂടെ മോഹൻ രാജ് കാഴ്ചവെച്ചത്. മോഹൻലാൽ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലൂടെ വില്ലനായി വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മോഹൻരാജ്. ചിത്രത്തിലെ കീരിക്കാടൻ ജോസ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ ഏറെ ജനപ്രീതി നേടാൻ മോഹൻ രാജിന് സാധിച്ചു. പിന്നീട് ഇദ്ദേഹം കീരിക്കാടൻ ജോസ് എന്ന പേരിലാണ് അറിയപ്പെടാനും തുടങ്ങിയത്. പലർക്കും മോഹൻ രാജ് ആണ് താരത്തിന്റെ പേര് എന്ന് പോലും അറിയില്ല. കിരീടം എന്ന ചിത്രത്തിൽ നായകനായ മോഹൻലാൽ കഥാപാത്രം സേതുമാധവനോട് ഒപ്പം ഒരേ തട്ടിൽ മോഹൻ രാജിന്റെ കഥാപാത്രം കീരിക്കാടൻ ജോസും എത്തിനിൽക്കുന്നു. ഒരുപക്ഷേ സേതുമാധവൻ എന്ന കഥാപാത്രം ഇത്രയേറെ മലയാളി മനസ്സിൽ തങ്ങിനിൽക്കാൻ കീരിക്കാടൻ ജോസ് എന്ന കഥാപാത്രവും ആകാം. കിരീടത്തിന്റെ നട്ടെല്ലാണ് കീരിക്കാടൻ ജോസ് എന്ന കഥാപാത്രം എന്ന് നീസംശയം പറയാം. മുറിച്ചാൽ മുറികൂടുന്ന ഇനമായിരിക്കണം, കീരിക്കാടൻ ജോസ് എന്നാണ് ലോഹിതദാസിന്റെ അഭിപ്രായം. ആ കഥാപാത്രത്തിന് മോഹൻരാജ് അനുയോജ്യനായ നടനാണ്.
lohithdas speaks about keerikadan
കിരീടത്തിനുശേഷം ആറാം തമ്പുരാൻ നരസിംഹം തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രത്തെ മോഹൻ രാജ് അവതരിപ്പിച്ചു. കൂടാതെ ചെങ്കോൽ, ഹലോ, മായാവി തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിക്കുകയും അതിലെല്ലാം ഏറെ ജനശ്രദ്ധ ആകർഷിക്കാനും മോഹൻരാജിന് കഴിഞ്ഞു. മലയാള സിനിമയിൽ മാത്രമായി മോഹൻരാജിന്റെ പ്രകടനം ഒതുങ്ങി നിൽക്കില്ല. തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ മോഹൻരാജ് അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലും തെലുങ്കിലും തമിഴിലുമായി ഏകദേശം 300ൽ അധികം ചിത്രങ്ങൾ മോഹൻ രാജ് അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ മാത്രം അല്ല സീരിയലുകളിലും കാര്യമായ പ്രകടനം മോഹൻ രാജ് കാഴ്ച വച്ചിട്ടുണ്ട്. കടമറ്റത്ത് കത്തനാർ മൂന്നുമണി സ്വാമി അയ്യപ്പൻ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ചിറകൊടിഞ്ഞ കിനാവുകൾ റോഷാക്ക് എന്നിവയാണ് അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ.
Read also: വേട്ടയ്യനിൽ സർപ്രൈസ് റോൾ എൻട്രിയിൽ ഫഹദ്; സിനിമയുടെ ട്രൈലെർ പുറത്ത്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.