ഇന്ന് മിക്ക വീടുകളിലും ഉള്ളതാണ് ഗ്യാസ്. വളരെ എളുപ്പത്തിൽ പാചകം ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സിലിണ്ടർ കിട്ടാൻ വൈകിയാൽ വീട്ടിലെ ജോലികൾ തന്നെ അവതാളത്തിൽ ആകും എന്നാണ് വീട്ടമ്മമാർ പറയുന്നത്. ഈ കാരണങ്ങൾ എല്ലാം എല്‍പിജി ഗ്യാസ് സിലിണ്ടറിനെ ജനകീയമാക്കുന്നു.എന്നാൽ വളരെയധികം അപകടസാധ്യതയുള്ളതാണ് ഒരു ഇന്ധനമാണ് എല്‍പിജി വാതകം. വളരെ സൂക്ഷമതയോടെ ഉപയോഗിച്ചില്ലെങ്കിൽ വൻ അപകടം വരെ സംഭവിക്കാം.
ഈ സാഹചര്യതയിൽ അപകടസാധ്യത മുന്നില്‍ കണ്ട് ഓരോ തവണയും എല്‍പിജി സിലിണ്ടറിനായി ബുക്ക് ചെയ്യുന്ന സമയം, ഗാർഹിക ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബത്തിനുമായി 50 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ കൂടി ലഭിക്കും. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി പ്രീമിയം തുകയൊന്നും നല്‍കേണ്ട എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത, അതായത്, തികച്ചും സൗജന്യമായാണ് ഓരോ ഗ്യാസ് ബുക്കിങ്ങിലും 50 ലക്ഷത്തിൻെ പരിരക്ഷ ലഭിക്കുന്നു.
lpg gas insurance
പരമാവധി ഇൻഷുറൻസ് പരിധി 50 ലക്ഷം രൂപയാണ്. വസ്തു നാശത്തിന്, 2 ലക്ഷം രൂപ വരെ ക്ലെയിം ലഭിക്കും. മരണപ്പെട്ടാൽ, വ്യക്തിഗത അപകട പരിരക്ഷ 6 ലക്ഷം രൂപയും ചികിത്സയ്ക്കായി പരമാവധി 30 ലക്ഷം രൂപയും ലഭ്യമാണ്, ഒരു അംഗത്തിന് 2 ലക്ഷം രൂപയായാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്.
Read also: വിലയിൽ വൻ ഇടിവുമായി സ്വർണം, ഇന്നത്തെ വില അറിയാം
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.