Malayalee Repairing Government Office Chairs For Past 58 Years: കഴിഞ്ഞ 58 വർഷമായി കസേരകൾ നന്നാക്കിക്കൊണ്ടിരിക്കുന്നൊരു മനുഷ്യൻ! സർക്കാർ ഓഫീസുകളിലെ കസേരകൾ മെടയുന്നതും മരക്കസേരകൾ നന്നാക്കുന്നതുമടക്കമുള്ള ജോലികൾ ചെയ്തു ജീവിക്കുന്ന സുബ്രഹ്‌മണ്യന്റെ കഥയാണ് ഇന്നലെ ലോകം മുഴുവനും മുഴങ്ങിക്കേട്ടത്.
നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് എന്ന പരിപാടിയിലാണ് കോഴിക്കോട് ഒളവണ്ണ തൊണ്ടിലക്കടവ് സ്വദേശിയൂടെ ജീവിതത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്. റെഡ്യൂസ്, റീ യൂസ്, റീ സൈക്കിൾ (ആർആർആർ)’ എന്നതിനെക്കുറിച്ച് ആളുകൾ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ ഉദാഹരണമാണു സുബ്രഹ്‌മണ്യന്റെ കഥ.
അദ്ദേഹം 74 വയസ്സിനിടയിൽ 23,000 അധികം കസേരകൾ എങ്കിലും ഉപയോഗം ആക്കി കൊടുത്തിട്ടുണ്ടാവും. അദ്ദേഹത്തെ പറ്റി പ്രധാന മന്ത്രി പറഞ്ഞത് ഇപ്രകാരം -” അദ്ദേഹത്തെ ആർആർആർ ചാംപ്യൻ എന്നാണ് വിളിക്കേണ്ടത്” – പ്രധാനമന്ത്രി പറഞ്ഞു. 16 വയസ്സുമുതൽ സുബ്രഹ്‌മണ്യൻ കസേരകൾ നന്നാക്കുന്നു.
സിവിൽ സ്റ്റേഷൻ, ഇതിനു സമീപത്തെ പൊതുമരാമത്തു വകുപ്പ് ഓഫിസ്, ആകാശവാണി, എൽഐസി തുടങ്ങി നഗരത്തിലെ പ്രധാന ഓഫിസുകളിലെല്ലാം കസേരകൾ നന്നാക്കുന്നതു സുബ്രഹ്‌മണ്യനാണ്. ഭാര്യ ശ്യാമളയും മക്കളായ വിജേഷ്, ജിജ, ജിജി, ചിഞ്ചു എന്നിവരുമടങ്ങുന്നതാണു സുബ്രഹ്‌മണ്യന്റെ കുടുംബം.
Read Also: 18-ാം ദിനത്തിൽ 100 കോടി ക്ലബ്ബിൽ കേറി ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.