Site icon

നോർത്ത് കേപ് 4000 സൈക്കിളിൽ ദൂരം താണ്ടി വിജയം കൈവരിച്ച് രണ്ട് മലയാളികളും!!

featured 19 min 1

malayali duo makes history in cycling: നോർത്ത് കേപ് 4000 സൈക്കിൾ പര്യടനം പൂർത്തിയാക്കി വിജയം കരസ്ഥമാക്കിയിരിക്കുന്നതിൽ രണ്ട് മലയാളികൾ കൂടെ ഉണ്ട്. 4176 കിലോമീറ്റർ ദൂരം താണ്ടിയാണ് മലയാളികളായ ഫെലിക്സ് അഗസ്റ്റിൻ ജേക്കബ് ജോയ് എന്നിവർ വിജയം കരസ്ഥമാക്കിയിരിക്കുന്നത്. കാക്കനാട് തുതിയൂർ സ്വദേശിയാണ് ഫെലിക്സ് അഗസ്റ്റിൻ. ജേക്കബ് ജോയ് കോലഞ്ചേരി സ്വദേശിയുമാണ്. കെ എ ഫെലിക്സ് ആൻഡ് കോ എന്ന സ്ഥാപനത്തിന്റെ പാർട്ണർ ആണ് ഫെലിക്സ്. ജെജെ കണ്‍ഫെക്ഷനറി എന്ന ചോക്കലേറ്റ് നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയാണ് ജേക്കബ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ആളുകളാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്. ഇതിൽ 18 നും 75 നും ഇടയിൽ പ്രായമുള്ള 350 പേരാണ് പങ്കെടുത്തത് എന്നും റിപ്പോർട്ടുകൾ പറയുന്നു. വളരെ ചെറിയ സൗകര്യം മാത്രമാണ് മത്സരത്തിൽ സംഘാടക സമിതികൾ പ്രധാനം ചെയ്യുന്നുള്ളൂ. മത്സരത്തിൽ പങ്കെടുക്കുന്നവർ തന്നെയാണ് താമസവും ഭക്ഷണവും കണ്ടെത്തേണ്ടത്.ലക്ഷ്യം പൂർത്തിയാക്കേണ്ട അവസാന ദിവസം ഈ മാസം പത്തിന് ആയിരുന്നു. മത്സരത്തിൽ പങ്കെടുത്ത 5 ഇന്ത്യക്കാരും രണ്ടു ദിവസത്തിന് മുൻപേ തന്നെ അവരുടെ ലക്ഷ്യസ്ഥാനം കരസ്ഥമാക്കി.

malayali duo makes history in cycling

ഇറ്റലിയിലെ റോവറേത്തോയിൽ ആയിരുന്നു മത്സരത്തിന്റെ തുടക്കം കുറിച്ചത്. ഡെന്മാർക്ക് ജർമ്മനി ഫിൻലാൻഡ് സ്വീഡൻ ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ കടന്നാണ് ലക്ഷ്യസ്ഥാനം ആയ യൂറോപ്പിന്റെ വടക്കേ അറ്റത്തുള്ള നോർവെയിലെ നോർത്ത് കോപ്പിൽ എത്തി മത്സരവിജയം സ്വന്തമാക്കിയിരിക്കുന്നത്. ദിവസവും 15 മുതൽ 16 മണിക്കൂർ വരെ സൈക്കിൾ ചവിട്ടിയാണ് മലയാളികൾ മിന്നും നേട്ടം കൈവരിച്ചത്. 182 പേർ ഇപ്പോഴും ലക്ഷ്യസ്ഥാനത്തിലേക്കുള്ള യാത്രയിലാണ്.

ഇതിനിടയിൽ യാത്ര ഉപേക്ഷിച്ചവരും ഇക്കൂട്ടത്തിൽ ഉണ്ട്. മൂന്നുമാസം നാട്ടിൽ കടുത്ത പരിശീലനം നേടിയാണ് ഫെലിക്സും ജേക്കബും മത്സരത്തെ അഭിമുഖീകരിച്ചത്. നാട്ടിൽ ഉപയോഗിച്ച സ്വന്തം സൈറക്കിൾ തന്നെ മത്സരത്തിനായി ഉപയോഗിക്കണമായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും സൈക്കിളുകൾ ഭാഗങ്ങളാക്കിയാണ് വിമാനത്തിലുടെ യൂറോപ്പിലേക്ക് കൊണ്ടുപോയത്.ഏകദേശം 5 ലക്ഷത്തോളം രൂപ ഒരാൾക്ക് ചെലവായി എന്നും ഇവർ പറയുന്നു.

Read also: റിലയൻസ് ഇൻഡസ്ട്രീസിൽ 4 വർഷമായി ശമ്പളം വാങ്ങാതെ ജോലിചെയ്യുന്ന ആളെ കുറിച്ച് അറിയുമോ?

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version