Site icon

ആറേഴ് സിനിമകൾ ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ ആ മോഹം ഉപേക്ഷിച്ചു- ജീവിതകഥ പങ്കുവച്ച് നടി മമിത ബൈജു

mamitha baiju

2017-ൽ വേണുഗോപനൻ സംവിധാനം ചെയ്ത സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് മമിത ബൈജു. 2024 ൽ പുറത്തിറങ്ങിയ പ്രേമലു എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാള സിനിമയിലെ മുന്നിട്ടു നിൽക്കുന്ന യുവ നടിമാരിൽ ഒരാളായി മാറാൻ താരത്തിനു കഴിഞ്ഞു. പ്രേമലുവിലെ റിനു എന്ന കഥാപാത്രത്തെ ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

ഒപ്പം എ ആർ എം എന്ന ടോവിനോ ചിത്രത്തിന് താരം നൽകിയ സംഭാവനകളിലൂടെയും പ്രേക്ഷക ശ്രദ്ധ ആകർഷിച്ച താരത്തിന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവാറുണ്ട്. അത്തരത്തിൽ ഡോക്ടറാവണമെന്ന ലക്ഷ്യത്തോടെ നടിയായി മാറിയ കഥ പങ്കുവച്ച താരത്തിന്റെ അഭിമുഖം ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,ഞാനൊരു ഡോക്ടറാവണം എന്നായിരുന്നു പപ്പയുടെയും ആഗ്രഹം.

എന്നാൽ ആറേഴു സിനിമകൾ കഴിഞ്ഞപ്പോൾ ഡോക്ടർ മോഹം ഞാനങ്ങ് ഉപേക്ഷിച്ചു. പപ്പയ്ക്ക് ആദ്യം അതിൽ വിഷമമുണ്ടായിരുന്നു. പിന്നെ പപ്പയും അത് ഉൾക്കൊണ്ടു. കാരണം എന്താണെന്നാൽ സിനിമാരംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. സിനിമാ സംവിധായകൻ ആവുക ആയിരുന്നു പപ്പയുടെ സ്വപ്‌നം. പക്ഷേ, വീട്ടിലെ സാമ്പത്തികസാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല.
പപ്പ നന്നായി പഠിക്കുന്ന ആളായിരുന്നതുകൊണ്ട് പഠിച്ച് ഡോക്ടറായി.

mamitha baiju speaks about her career

മെഡിക്കൽ കോളജിൽ ജോലി ചെയ്തു. അതിനുശേഷം അമൃത ആശുപത്രിയിൽ റിസർച്ച് ചെയ്. അതിനുശേഷമാണ് ഞങ്ങളുടെ നാട്ടിൽ തന്നെ സ്വന്തം ക്ലിനിക്ക് തുടങ്ങിയത്. സിനിമ ആഗ്രഹിച്ച് ഡോക്ടർ ആയ ആളാണു പപ്പ. ഡോക്ടറാവാൻ ആഗ്രഹിച്ച് സിനിമാരംഗം തിരഞ്ഞെടുത്ത ആളാണു ഞാൻ- മമിത ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read also: പ്രതിഫലത്തിൽ അല്ല, ഈ കാര്യം ഉണ്ടെകിൽ മാത്രമേ അദ്ദേഹം സിനിമകൾ ചെയ്യുള്ളൂ , ഫഹദിനെ കുറിച്ച് സംവിധായകൻ ജ്ഞാനവേൽ പറയുന്നു

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version