Site icon

പ്രിയപ്പെട്ട എംടി സാറിന് , ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി ; അത്യപൂർവ്വമീ ചിത്രം!!

thumb 26

Mammootty wishes MT: 91-ാം ജന്മദിനം ആഘോഷിക്കുകയാണ് തൂലിക കൊണ്ട് മായാജാലം കാട്ടുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻനായർ. അതിന് പിന്നാലെ ലോകത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നുമായി എംടിക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ടുള്ള ആശംസ പ്രവാഹവും എത്തുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്ഥനാവുകയാണ് മലയാളത്തിന്റെ പ്രിയ നടൻ മെ​ഗാസ്റ്റാർ മമ്മൂട്ടി.

പ്രിയപ്പെട്ട എം.ടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നാണ് മമ്മൂട്ടി ചിത്രങ്ങൾക്കൊപ്പം ഫെയ്സ്ബുക്കിൽ കുറിച്ചത്. ഈ ആശംസ ഇത്രയേറെ സ്പെഷ്യൽ ആകാൻ കാരണം ജന്മദിനാശംസകൾക്കൊപ്പം മമ്മൂട്ടി പങ്കു വച്ച രണ്ട് ചിത്രങ്ങളാണ് . ഒന്നാമത്തെ ചിത്രത്തിൽ എം.ടിയുടെ കുടുംബത്തിനൊപ്പം മമ്മൂട്ടിയും ഭാര്യ സുൽഫത്തും മകനും നടനുമായ ദുൽഖർ സൽമാനും മരുമകൾ അമാലും കൊച്ചുമകൾ മറിയവുമൊക്കെ നിൽക്കുന്ന ഒരു കുടുംബചിത്രവും. രണ്ടാമതായി മമ്മൂട്ടിയും എം.ടിയും മാത്രമുള്ള ഒരു ചിത്രവുമാണ്.

കഴിഞ്ഞദിവസം മമ്മൂട്ടിയുടെ കൊച്ചിയിലെ വീട് എം.ടി.വാസുദേവൻ നായർ കുടുംബസമേതം സന്ദർശിച്ചിരുന്നു. അപ്പോഴാണ് ഈ രണ്ടുചിത്രങ്ങളും പകർത്തിയത്. ആദ്യചിത്രത്തിൽ എം.ടിയുടെ കുടുംബത്തിനൊപ്പം മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ദുൽഖർ സൽമാൻ, ഭാര്യ അമാൽ, ഇരുവരുടേയും മകൾ എന്നിവരെ കാണാം.തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പട്ടൊരാളാണ് എംടിയെന്ന് പല അവസരങ്ങളിലും മമ്മൂട്ടി തുറന്നു പറഞ്ഞിട്ടുണ്ട് കൂടാതെ .എം ടിയുടെ അനവധി കഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച അഭിനേതാവു കൂടിയാണ് മമ്മൂട്ടി. ഒരു വടക്കൻ വീരഗാഥ, ആൾക്കൂട്ടത്തിൽ തനിയെ, കേരളവർമ്മ പഴശ്ശിരാജ, സുകൃതം, ഉത്തരം എന്നിങ്ങനെ നിരവധി ഗംഭീര ചിത്രങ്ങളാണ് എംടിയും മമ്മൂട്ടിയും ഒരുമിച്ചപ്പോൾ പിറന്നത്.

Mammootty wishes MT

ഇപ്പോഴിതാ എം.ടിയുടെ വിവിധ കഥകളെ ആസ്പദമാക്കി സീ ഫൈവിനുവേണ്ടി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രത്തിൽ മമ്മൂട്ടിയാണ് ഒരു ചിത്രത്തിൽ നായകനാവുന്നത്. കടു​ഗെണ്ണാവ ഒരു യാത്ര എന്ന ചിത്രം സംവിധാനംചെയ്തിരിക്കുന്നത് രഞ്ജിത്താണ്. സാഹിത്യകാരൻ എന്നതിലുപരി തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, നാടകകൃത്ത് എന്നീ നിലകളിലും എം ടി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1933 ജൂലൈ 15ന് പുന്നയൂർക്കുളത്തെ ടി നാരായണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായിട്ടാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി ജനിച്ചത്. അധ്യാപകനായും പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Read also: “ആ സിനിമ അവസാനത്തെ മൂന്ന് മിനിട്ട് മുന്നേ അവസാനിപ്പിച്ചെങ്കിൽ നന്നായേനെ”-ജിസ് ജോയ്

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version