Site icon

അവസരം ലഭിച്ചാൽ എന്നെങ്കിലും ഒരു പക്കാ വില്ലത്തി വേഷം ഞാൻ ചെയ്യും; മഞ്ജു പിള്ള പറയുന്നു

Manju Pillai About Negative Roles

മലയാള സിനിമാ രംഗത്ത് സജീവമായി തുടരുകയാണ് മഞ്ജു പിള്ള. അടുത്തിടെ ഇറങ്ങിയ അമ്മ വേഷങ്ങളാണ് മഞ്ജുവിനെ പ്രേക്ഷകരോട് ചേർത്ത് നിർത്തിയത്. മഞ്ജു പിള്ളയുടെ അടുത്തിറങ്ങാൻ പോകുന്ന ചിത്രമാണ് സ്വർഗം. ചിത്രത്തെ കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് മഞ്ജു പിള്ള. മാറ്റിനിർത്താനാവാത്ത അമ്മമുഖമായി മാറിക്കഴിഞ്ഞു. ഈ അമ്മ വേഷങ്ങൾ എനിക്ക് ഒരുപാട് സ്നേഹം തരുന്നുണ്ട്. ഞാനുൾപ്പടെയുള്ള ഇപ്പോഴത്തെ അമ്മമാരെല്ലാം ദേഷ്യം തീർക്കുന്നതും സ്നേഹം കാണിക്കുന്നതും പിള്ളേരെ ചീത്തപറഞ്ഞിട്ടല്ലേ.( Manju Pillai About Negative Role)

പലരും അവരുടെ അമ്മയേ പോലെ തന്നെയുണ്ട് എന്നാണ് ഹോമിലെ കുട്ടിയമ്മയെയും ഫാലിമിയിലെ രമയെയും കുറിച്ച് പറയുന്നത്. ന്യൂ ജനറേഷൻ എന്ന് വിശേഷിപ്പിക്കുന്ന ഈ കുട്ടികൾ കുടുംബ ചിത്രങ്ങൾ ഇഷ്ടപെടുന്നു എന്നുള്ളത് ഏറെ സന്തോഷം തരുന്നു. ചേച്ചിയെ കാണുമ്പോൾ എനിക്കെന്റെ അമ്മയെ ഓർമ വരുമെന്നും ചേച്ചി എന്റെ അമ്മയെ പോലെയാണെന്നും ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. പലരും എന്നെ മഞ്ജുമ്മ എന്ന് വിളിക്കുന്നു. ഒരു ആർടിസ്റ്റിനെ സംബന്ധിച്ച് ഇതൊരു ഭാഗ്യമാണ്. എനിക്ക് നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട് പക്ഷേ ഞാനതൊന്നും അറിയുന്നില്ല. 98 ശതമാനവും എനിക്ക് നെഗറ്റീവ് കമന്റുകൾ വന്നിട്ടില്ല.

Manju Pillai About Negative Roles

പിന്നെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ നോക്കുക എന്നത് എല്ലാവരെയും സംബന്ധിച്ച് നടക്കുന്ന കാര്യമല്ല. സിനിമകളില്ലാതെ ആയിപ്പോകുമോ എന്ന് ഭയന്ന് കിട്ടുന്ന വേഷങ്ങൾ ചെയ്യേണ്ടി വരുന്നവരുണ്ട്. പക്ഷേ ദൈവാനുഗ്രഹം കൊണ്ട് എനിക്ക് ടൈപ്പ് കാസ്റ്റിങ്ങ് ചെയ്യപ്പെടാതെ മുന്നോട്ട് പോകാൻ സാധിച്ചു. അമ്മ വേഷങ്ങളുടെ അവസരങ്ങൾ ഒരുപാട് വന്നിരുന്നു. പലതും കഷ്ടപ്പെട്ട് ഫൈറ്റ് ചെയ്ത് ജീവിക്കുന്ന അമ്മ വേഷങ്ങൾ ആയതിനാൽ അത് ഞാൻ ഒഴിവാക്കി. വ്യത്യസ്തമായ അമ്മ വേഷങ്ങൾ ചെയ്യും. ഉർവശി ചേച്ചിയൊക്കെ ചെയ്യുന്ന പോലെയുള്ള കോമഡി പറയുന്ന അമ്മ റോൾ എല്ലാം ചെയ്യും. അങ്ങനത്തെ ഒക്കെ നോക്കാം. എനിക്ക് പക്കാ ഒരു നെഗറ്റീവ് വേഷം ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്. എന്റെ മോളുൾപ്പടെ പലരും ചോദിച്ചിട്ടുണ്ട്, അത് വേണോ എന്ന്. ഇത്രയും ജനങ്ങളുടെ സ്നേഹം ലഭിച്ചിട്ട് അവരുടെ മനസിൽ വേറൊരു മുഖം പതിയില്ലേ. പക്ഷേ എന്നെങ്കിലും നല്ലൊരു നെഗറ്റീവ് വില്ലത്തി വേഷം ഞാൻ ചെയ്യും.

വരാനിരിക്കുന്ന സ്വർഗവും ഒരു കുടുംബച്ചിത്രമാണ്. രണ്ട് കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.കുടുംബബന്ധങ്ങൾക്കൊപ്പം ഒരു അയൽപക്കം എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്ന് കൂടി ചിത്രം കാണിക്കുന്നു. പണ്ടുണ്ടായിരുന്ന അയൽപക്ക സ്നേഹം ഇന്ന് കുറവാണ്. ഇന്ന് ആർക്കും സമയമില്ല, വീടുകൾക്കിടയിൽ മതിലുകൾ വന്നു , ഫ്ലാറ്റുകളുടെ നാല് ചുവരുകൾക്കിടയിൽ പലരും തളയ്ക്കപ്പെട്ടു. എന്നാൽ പണ്ട് അങ്ങനെയായിരുന്നില്ല. ഇവിടെ നിന്ന് വിളിച്ചാൽ അപ്പുറത്തെ ചേച്ചിമാർ ഓടിവരും. എല്ലാ കുടുംബത്തിലും സ്വർഗ്ഗമുണ്ട്. പണക്കാരന്റെ വീട്ടിൽ മാത്രമേ സന്തോഷമുള്ളൂ പാവപ്പെട്ടവന്റെ കുടുംബത്തിൽ സന്തോഷം ഇല എന്ന് കരുതരുത്. ഈ ചിത്രം അങ്ങനൊരു ഓർമപ്പെടുത്തൽ കൂടിയാണ്.
പക്കാ ക്ലീൻ ചിത്രമാണ് സ്വർഗം. സിനിമയുടെ നിർമാതാവ് ലിസി ചേച്ചിക്ക് നിർബന്ധമായിരുന്നു. ഭയങ്കര ദൈവവിശ്വാസിയാണ് ചേച്ചി. ഈ സിനിമയേയും ദൈവികമായാണ് കാണുന്നത്.

Read Also : ബോഗയ്‌ന്‍വില്ല അവസാന ചിത്രം, ചെറിയ ഇടവേള എടുക്കുന്നുവെന്ന് സുഷിൻ ശ്യാം

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version