Site icon

അയൺ ബോക്സ് കൊണ്ട് അന്ന് അയാൾ തലയ്ക്ക് അടിച്ചു, വീണപ്പോഴാണ് നെറ്റിയിൽ നിന്ന് ചോര വരുന്നുണ്ടെന്ന് കണ്ടത് ; മഞ്ജു വാര്യർ!!!

thumb 7

manju reveals about here movie: മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യർ. 1995-ൽ മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്ത മഞ്ജു പതിനഞ്ച് വർഷങ്ങൾക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇന്ന് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാണ് മഞ്ജു വാര്യർ. ദി പ്രീസ്റ്റ്, ജാക്ക് ആൻ്ഡ് ജിൽ, തുനിവ് എന്നീ സിനിമകളിൽ മഞ്ജുവിന്റെ ആക്ഷൻ പ്രേക്ഷകർ കണ്ടതാണ്. അതുമായി ബന്ധപ്പെട്ട് നിരവധി പരിക്കുകളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ സിനിമയിലെ ആക്ഷനിൽ പല തരത്തിലുള്ള അബദ്ധങ്ങൾ സാധാരണയായി സംഭവിക്കുമെന്ന് മഞ്ജു പല വട്ടം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആന്റ് ജിൽ’ സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ.

“ജാക്ക് ആൻ്ഡ് ജിൽ എന്ന ചിത്രത്തിൽ ഷൂട്ടിം​ഗ് സമയത്ത് കാര്യമായ പരിക്കുകൾ മഞ്ജുവിന് സംഭവിച്ചിട്ടുണ്ട്. തലക്ക് സ്റ്റിച്ച് ഇട്ട് ഹോസ്പിറ്റലിൽ ആയിരുന്നു താരം. ഒരു അയൺ ബോക്സ് വെച്ച് എന്റെ തലക്ക് അടിക്കുന്ന സീൻ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ ഡമ്മി അയൺ ബോക്സാണ്. പക്ഷേ അതിന്റെ വയറും അതിന്റെ പിന്നും ഒറിജിനലായിരുന്നു. ആക്ഷൻ പറഞ്ഞപ്പോൾ അയൺ ബോക്സ് വെച്ച് വില്ലൻറെ വേഷം ചെയ്യുന്നയാൾ അടിച്ചു.”

“പക്ഷേ ആ വയർ ചുറ്റി വന്ന് നേരെ നെറ്റിയിൽ ഇടിച്ചു. അപ്പോൾ ഇടി കിട്ടിയിട്ട് ഞാൻ ശരിക്കും വീഴണം. അങ്ങനെ വീണപ്പോഴാണ് കാണുന്നത് നെറ്റിയിൽ നിന്ന് ചോര വരുന്നുണ്ടെന്ന്. കട്ട് പറയുന്ന വരെ പിടിച്ചു നിന്നു. കട്ട് പറഞ്ഞതും ഉടൻ ഞാൻ എഴുന്നേറ്റു. എല്ലാവരും ശരിക്കും പേടിച്ചു പോയി. അങ്ങനെ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.” മഞ്ജു വാര്യർ ജാക്ക് ആൻ്ഡ് ജിൽ മൂവിയിലെ സംഭവത്തെ കുറിച്ച് ഒരു ചാനൽ പരിപാടിയിൽ വന്നപ്പോൾ വിശദീകരിച്ചു.

“വില്ലന്റെ വേഷം ചെയ്തയാൾക്ക് കുറേ നാൾ ഭയങ്കര കുറ്റബോധമായിരുന്നു. അതായത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അതിനെ നല്ല രീതിയിൽ എടുക്കുക എന്നതാണ് കാര്യം. തെറ്റുകൾ ആർക്കു വേണമെങ്കിലും പറ്റും. ആ ടൈമിം​ഗ് പ്രശ്നമാണ് എല്ലാത്തിനും കാരണം.” മഞ്ജു കൂട്ടി ച്ചേർത്തു. “ആറാം തമ്പുരാൻ സിനിമയിൽ ചിത്രയെ തല്ലുന്ന ഒരു സീൻ ഉണ്ട്. ആ സീനിൽ മഞ്ജു ശരിക്കും ചിത്രയെ അടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അത്തരത്തിലുള്ള ടൈമിം​ഗ് പ്രശ്നങ്ങൾ തുടക്ക കാലത്ത് താനും അനുഭവിച്ചിട്ടുണ്ടെന്നും” മഞ്ജു പറഞ്ഞു.

ഈ 15 വർഷത്തെ സിനിമാ അഭിനയത്തിൽ ആദ്യമായി ഒരു സംവിധായകനെ ഭയപ്പെട്ടുവെന്ന് ഒരിക്കൽ മഞ്ജു പറഞ്ഞിരുന്നു. “അതായത് ലൂസിഫറിന്റെ സെറ്റിൽ വെച്ച് പൃഥ്വിരാജ് ഒരു ഇം​ഗ്ലീഷ് വാക്ക് പറഞ്ഞു. പെട്ടെന്ന് അതിന്റെ അർത്ഥം മഞ്ജുവിന് മനസിലായില്ല. ഇൻക്രഡുലസ് ആയുള്ള റിയാക്ഷൻ ആയിരിക്കണമെന്ന് രാജു പറഞ്ഞു. പെട്ടെന്ന് ഞാൻ സ്റ്റക്ക് ആയി പോയി. ഞാൻ ചോദിച്ചു അതിന്റെ അർത്ഥം എന്താണെന്ന്. ഹെൽപ്ലെസ് എന്നായിരുന്നു അതിന്റെ അർത്ഥം.” മഞ്ജു പറഞ്ഞു.

manju reveals about here movie

അതേസമയം എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. നടനും സംവിധായകനുമായ അനുരാഗ് കശ്യപ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കൂടാതെ പൃഥ്വിരാജ്- മോഹൻലാൽ ചിത്രം ‘എമ്പുരാൻ’, വെട്രിമാരൻ ചിത്രം ‘വിടുതലൈ പാർട്ട് 2’, രജനികാന്ത്- ടിജെ ജ്ഞാനവേൽ ചിത്രം ‘വേട്ടയ്യൻ’ തുടങ്ങി ഒരു പിടി ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി പുറത്തിറങ്ങാനുള്ളത്.

Read also: സെറ്റിൽ കുട്ടികുറുമ്പുമായി നിഖില വിമൽ ; വീഡിയോ വൈറൽ..!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version