Site icon

പ്രായം നാൽപത് കഴിഞ്ഞെങ്കിലും ഇപ്പോഴും കോളേജ് കുമാരിയെ പോലെ… തന്റെ ഫിറ്റ്നസ് രഹസ്യം തുറന്നു പറഞ്ഞു മഞ്ജുവാര്യർ

Manju Warrier About Her Fitness 3

Manju Warrier About Her Fitness: സിനിമയിലേക്കുള്ള രണ്ടാം വരവിൽ ഫിറ്റ്നസ് കൊണ്ട് ഞെട്ടിച്ച താരമാണ് മഞ്ജു വാര്യർ. ദിവസം കഴിയുന്തോറും മഞ്ജു ചെറുപ്പമാകുകയാണെന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ താരം പങ്കിട്ട ചിത്രങ്ങളിലെല്ലാം ആരാധകർ ചോദിച്ച ചോദ്യം 44 ലും എങ്ങനെ ഇങ്ങനെ 20 ന്റെ ചെറുപ്പം കാത്തു സൂക്ഷിക്കുന്നുവെന്നായിരുന്നു , ഇങ്ങനെ പ്രായം റിവേഴ്സ് ഗീയറിലാക്കുന്നതിന്റെ ഗുട്ടൻസ് ഒന്ന് പറയാമോ എന്നുമായിരുന്നു.

ഭക്ഷണം നിയന്ത്രിച്ചാണ് താരങ്ങൾ തങ്ങളുടെ ശരീരഭാരം കുറക്കുന്നതെന്നാണ് ചിലരുടെയെങ്കിലും തെറ്റായ ധാരണ. എന്നാൽ ഭക്ഷണം കുറച്ചത് കൊണ്ട് മാത്രം തടി കുറക്കാൻ സാധിക്കുമോ? ഇല്ലെന്നാണ് ഒരിക്കൽ മമ്മൂട്ടി പറഞ്ഞത്. താൻ ഇഷ്ടത്തിനുള്ള ഭക്ഷണം കഴിക്കാറുണ്ട്, പക്ഷെ ഇഷ്ടം പോലെ കഴിക്കാറില്ലെന്നാണ് മമ്മൂട്ടി തുറന്നുപറഞ്ഞ്. അതേസമയം ഭക്ഷണത്തോടൊപ്പം ചിട്ടയായ ജീവിതവും വ്യായാമവുമെല്ലാം കൃത്യമായി പിന്തുടരേണ്ടതുണ്ട്. അപ്പോൾ മഞ്ജുവിന്റെ ഫിറ്റ്നെസ് രഹസ്യം ഇതാണോ? അതിന് മഞ്ജു തന്നെ ഉത്തരം പറയുകയാണിപ്പോൾ.

Manju Warrier About Her Fitness

ജിമ്മിൽ പോയി അതിഭീകരമായി താൻ വർക്ക് ഔട്ട് ചെയ്യാറില്ലയെന്ന് പറയുകയാണ് മഞ്ജു. എന്നിരുന്നാലും ഫിറ്റ്നെസിന്റെ കാര്യത്തിൽ താൻ ശ്രദ്ധപുലർത്താറുണ്ടെന്നും സ്ട്രെങ്തനിങ്ങിലാണ് താൻ പ്രധാനമായും ഫോക്കസ് ചെയ്യുന്നതെന്നും മഞ്ജു പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അച്ഛൻറെ ഒരു ശരീരപ്രകൃതമാണെനിക്ക്. അതുകൊണ്ടായിരിക്കും ശരീരം ഇങ്ങനെ. ഭയങ്കരമായിട്ട് വർക്കൗട്ട് ചെയ്യാറില്ല. ആവശ്യത്തിന് വർക്ക് ഔട്ടും സ്ട്രെങ്തനിങ്ങുമൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്. സിനിമകളിൽ ആക്ഷൻ സ്വീകൻസൊക്കെ വന്നപ്പോൾ സ്വയം സംക്ഷിക്കാൻ വേണ്ടി സ്ട്രങ്ത്തനിങിൽബോഡിയിൽ ശ്രദ്ധ കൊടുത്തിട്ടുണ്ട്.

അതല്ലാതെ ഭയങ്കര വർക്ക് ഔട്ടൊന്നും ഞാൻ കാര്യമായി ചെയ്തിട്ടില്ല’, എന്നും നടി . നൃത്തവും തന്റെ പാഷനായി പിന്തുടരുന്ന ആളാണ് മഞ്ജു. അപ്പോൾ നൃത്തം പ്രാക്ടീസ് ചെയ്യാതിരിക്കില്ലല്ലോ. അപ്പോൾ ശരീരം ചെറുപ്പമാകുന്നതിൽ മറ്റ് ഗുട്ടൻസുകൾ ഇനി തേടേണ്ട കാര്യമില്ലല്ലോ അല്ലേ. അതേസമയം വ്യായാമം മാത്രമല്ല ശരീരഭാരം നിയന്ത്രിക്കാനും ചർമ്മത്തിന്റെ ചെറുപ്പം നിലനിർത്താനുമെല്ലാം ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളം കുടിക്കുന്നത് ചർമ്മം മിനുസമായും ഈർപ്പത്തോടെയും ഇരിക്കാൻ സഹായിക്കും. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് പറയാറുള്ളത്. എന്തൊക്കെ ചെയ്തിട്ടും ശരീരഭാരം കുറക്കാൻ സാധിക്കുന്നില്ലെങ്കിൽ തീർച്ചയായും വിദഗ്ധോപദേശം തേടണം.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version