Site icon

രജനീകാന്തിനൊപ്പം ചുവടുവെച്ച് മഞ്ജു വാര്യർ; മനസ്സിലായോ ഗാനം മിനിറ്റുകൾക്കുള്ളിൽ ട്രെൻഡിങ്ങിൽ.

Manju Warrier Danced With Rajinikanth In Manasilaayo Song

Manju Warrier Danced With Rajinikanth In Manasilaayo Song: രജനീകാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിൽ രജനികാന്തിനൊപ്പം പ്രധാന കഥാപാത്രമായി മലയാളത്തിൽ നിന്നും മഞ്ജു വാര്യരും എത്തുന്നു. വേട്ടയിലെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രജനീകാന്തിനൊപ്പം ഗാനത്തിൽ ചുവടുവെച്ച് മഞ്ജു വാര്യരും എത്തുന്നുണ്ട്. മനസ്സിലായോ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കറുപ്പണിഞ്ഞ് രജനിയും ചുവന്ന സാരിയിൽ മഞ്ജുവും ഗാനത്തിൽ ചുവടുവെക്കുന്നത്.

ചുവന്ന സാരിക്കൊപ്പം കൂളിങ് ഗ്ലാസ് ധരിച്ച് ‘കൂൾ’ ലുക്കിലാണ് മഞ്ജു വാരിയർ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ഗാനം യൂട്യൂബിലെ ട്രെൻഡിങ്ങിൽ ഒന്നാമതായി നിലനിൽക്കുന്നു.റിലീസ് ചെയ്ത് ആദ്യ രണ്ടു മണിക്കൂറിൽ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. അനിരുദ്ധാണ് ​ഗാനത്തിന് സം​ഗീതം പകർന്നിരിക്കുന്നത്. മലയാളവും തമിഴും രണ്ടു ഭാഷകളും ചേർത്താണ് ഗാനം ഒരുക്കിയിട്ടുള്ളത്. നീണ്ട ഇടവേളയ്ക്കുശേഷമാണ് ഒരു രജനികാന്ത് ചിത്രത്തിൽ മലയാള​ഗാനം അല്ലെങ്കിൽ മലയാളം വരികളുൾപ്പെടുന്ന ​ഗാനം വരുന്നത്.

1995-ൽ പുറത്തിറങ്ങിയ മുത്തു എന്ന ചിത്രത്തിലെ കുളുവാലിലെ എന്ന ​ഗാനത്തിൽ മലയാളം വരികളുണ്ടായിരുന്നു. എ.ആർ.റഹ്മാനായിരുന്നു ഈ ​ഗാനത്തിന് ഈണമിട്ടത്.മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂപ്പർ സുബുവും വിഷ്ണു എടവനും ചേർന്നാണ് ഗാനത്തിനായി വരികൾ ഒരുക്കിയിരിക്കുന്നത്. ജയിലറിനു ശേഷം അനിരുദ്ധും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ജയിലറിലെ ഗാനങ്ങൾ വൻ ഹിറ്റായി മാറിയിരുന്നു. അത്തരത്തിൽ തന്നെ വേട്ടയ്യൻ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റാകുമെന്ന് സംശയമില്ല. ചിത്രത്തിൽ അമിതാബച്ചനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 32 വർഷങ്ങൾക്ക് ശേഷം രജനീകാന്തും അമിതാബച്ചനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എന്ന പ്രത്യേകത കൂടി വേട്ടയ്യനുണ്ട്.

Manju Warrier Danced With Rajinikanth In Manasilaayo Song

ഫഹദ് ഫാസിൽ റാണ ദഗ്ഗുബട്ടിയും ശർവാനന്ദ്, ജിഷു സെൻഗുപ്ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡിൻ കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് വേട്ടയൻ.സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന രജനീകാന്തിന്റെ 170 മത്തെ ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിന്റെ ഛായാഗ്രാഹകൻ എസ്.ആർ. കതിർ ആണ്.എഡിറ്റർ ഫിലോമിൻ രാജ് ആണ്.ചിത്രം ദീപാവലിക്ക് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version