Site icon

മനു ബാക്കർ, നീരജ് ചോപ്ര വിവാഹഭൂഹങ്ങൾക്കെതിരെ പ്രതികരിച്ച് ബാക്കറിന്റെ പിതാവ്..!

Manu Bhaker And Neeraj Chopra Relationship

Manu Bhaker And Neeraj Chopra Relationship: പാരിസിൽ വച്ചു നടന്ന ഒളിമ്പിക്സ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ജാവലിൻ താരം ചോപ്ര വെള്ളിമെഡൽ നേടിയപ്പോൾ ഷൂട്ടിങ്ങിൽ ഇരട്ടമേടലുകൾ നേടി മനുവും ഇന്ത്യയ്ക്ക് വിജയതിളക്കം നൽകി.വിജയത്തിളക്കത്തിനിടയിൽ പകർത്തിയ താരങ്ങളുടെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. താരങ്ങൾക്ക് ആശംസകൾ അറിയിച്ചെത്തിയത് ഒട്ടനവധി ആരാധകരാണ്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തുവന്ന ഇരുവരും ഒന്നിച്ചുള്ളൊരു വീഡിയോയെ ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ മുഴങ്ങുന്നത്.പാരീസ് ഒളിമ്പിക്‌സിനു ശേഷം നടന്ന ഒരു ചടങ്ങിനിടയിൽ പകർത്തിയ ദൃശ്യങ്ങളില്‍ പരസ്പരം മുഖത്ത് നോക്കി സംസാരിക്കാന്‍ മടിക്കുന്ന നീരജിനെയും മനുവിനെയും കാണാം.

ഇതോടൊപ്പം തന്നെ മനു ഭാക്കറിന്റെ അമ്മ നീരജിനോട് സംസാരിക്കുന്നതിന്റെയും താരത്തിന്റെ കൈ എടുത്ത് തലയില്‍ വെയ്ക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.വിജയാഹ്ലാദത്തിനിടയിൽ പകർത്തിയ ചിത്രങ്ങളിലൂടെ നീരജും മനുവും വിവാഹിതരാകാന്‍ പോകുകയാണെന്ന തരത്തിലുള്ള അബ്ബൂഹങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിൽക്കുന്നത്.

ചർച്ചകളും അഭ്യൂഹങ്ങളും അതിരുകടന്നപ്പോൾ പ്രതികരണം അറിയിച്ച് ബാക്കറിന്റെ അച്ഛൻ രംഗത്തെത്തി.മനു വളരെ ചെറുപ്പമാണ്. അവള്‍ക്ക് വിവാഹപ്രായം പോലുമായിട്ടില്ല. അതിനെക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നുപോലുമില്ല. മനുവിന്റെ അമ്മ നീരജിനെ തന്റെ മകനെപ്പോലെയാണ് കാണുന്നത്. അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബന്ധവും വാത്സല്യവും സൂചിപ്പിക്കുന്നതെന്നും പിതാവ് രാം കിഷൻ വ്യക്തമാക്കി.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version