marriage proposal in olympics: പാരീസ് ഒളിമ്പിക്സിനിടയിൽ പ്രൊപ്പോസൽ നടത്തിയിരിക്കുകയാണ് ചൈനീസ് ബാഡ്‌മിൻ്റൺ താരം ഹുവാങ് യാ ക്വിയോങ് . ഒളിമ്പിക്സ് കഴിഞ്ഞ് മടങ്ങുമ്പോൾ കൈയിൽ സ്വർണ പതക്കത്തിനൊപ്പം വിരലിൽ ഒരു വിവാഹ മോതിരം കുടെ കാണും. വെള്ളിയാഴ്ച ബാഡ്‌മിൻ്റൺ മിക്സഡ് ഡബിൾസ് ഫൈനലിൽ ഷൈങ് സി വെയ്ക്കൊപ്പം കൊറിയൻ സഖ്യത്തെ കീഴടക്കി സ്വർണമണിഞ്ഞതിനു തൊട്ടുപിന്നാലെ ഒളിമ്പിക് പോഡിയത്തിൽ യാ ക്വിയോങ്ങിനെ തേടിയെത്തിയത് സ്വന്തം ടീം അംഗവും ബോയ്ഫ്രണ്ടുമായ ലിയു യുചെനിന്റെ വിവാഹാഭ്യർഥനയായിരുന്നു.
ആദ്യ ഒളിമ്പിക് മെഡൽ രാജ്യത്തിനായി നേടിയതിനു പിന്നാലെ താരത്തെ തേടി എത്തിയിരിക്കുന്നത് ജീവിതത്തിലെ മറക്കാനാകാത്ത ഒരു മുഹൂർത്തം കൂടിയാണ്. ബാഡ്മിന്റൺ മത്സരങ്ങൾ നടക്കുന്ന ലാ ചാപ്പല്ലെ അരീനയിലെ ഫൈനൽ പോരാട്ടത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ചൈനീസ് സഖ്യത്തിന്റേത്. പോഡിയത്തിലെ മെഡൽദാന ചടങ്ങിനു പിന്നാലെ തിരികെ നടക്കാനൊരുങ്ങിയതായിരുന്നു യാ ക്വിയോങ്.
❤️What a romantic scene at the #Paris2024 #Olympics!
💍Chinese badminton player Huang Yaqiong received a marriage proposal from her boyfriend, men's doubles player Liu Yuchen, right after Huang won a gold medal in the mixed doubles event alongside Zheng Siwei on Friday. pic.twitter.com/Hn62lmCo3D— CGTN (@CGTNOfficial) August 3, 2024
ഗാലറിയെ സാക്ഷിയാക്കി ആ സമയത്ത് ലിയു യുചെൻ താരത്തിനടുത്തേക്കെത്തി മുട്ടുകുത്തിയിരുന്ന് പോക്കറ്റിൽ നിന്ന് വിവാഹ മോതിരം പുറത്തെടുത്ത് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. ഇതോടെ ലാ ചാപ്പല്ലെ അരീനയിലെ കാണികൾ ആവേശഭരിതരായി. യാ ക്വിയോങ് സമ്മതംമൂളിയതോടെ എങ്ങും നിറഞ്ഞ കരഘോഷം.ഇത് താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു യാ ക്വിയോങ്ങിന്റെ പ്രതികരണം.
Read also: നേടിയത് അതിഗംഭീര വിജയം; ആദ്യ കളിയിൽ തന്നെ റെക്കോർഡിട്ട് സ്റ്റാറേ..!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.