META AI will support hindi also: വേറെ ലെവലായി മെറ്റയുടെ എ.ഐ. ഇനി മെറ്റ എ.ഐയോട് ഹിന്ദിയിലും സംസാരിക്കാം.. കൂടാതെ മെറ്റ എഐ ചാറ്റ്ബോട്ടിൽ വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഹിന്ദി ഭാഷയിൽ ചാറ്റ് ചെയ്യാം. കൂടാതെ എഐ ഉപയോഗിച്ച് സ്വന്തം മുഖസാദൃശ്യമുള്ള എഐ അവതാറുകൾ നിർമിക്കാൻ സാധിക്കുന്ന ‘ഇമാജിൻ മി’ എന്ന സേവനവും മെറ്റ യു എസിൽ അവതരിപ്പിച്ചു.
ഈ ഫീച്ചർ ഉപയോഗിച്ച് നിർമിച്ച വീഡിയോയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ഏഴ് രാജ്യങ്ങളിലേക്ക് കൂടി മെറ്റ എഐ സേവനം വ്യാപിപ്പിച്ചു.അർജന്റീന, ചിലി, കൊളംബിയ, ഇക്വഡോർ, മെക്സിക്കോ, പെറു, കാമറൂൺ എന്നിവിടങ്ങളിലേക്കാണ് മെറ്റ എഐ എത്തിയത്. ഇതോടെ 22 രാജ്യങ്ങളിൽ മെറ്റ എഐയുടെ സേവനം ലഭിക്കും.
എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിനുമായി രണ്ടാഴ്ചകൂടുമ്പോൾ മെറ്റ എഐ അപ്‌ഡേറ്റ് ചെയ്യാറുണ്ടെന്നാണ് മെറ്റ പറയുന്നത്. ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനുള്ള ‘എഡിറ്റ് വിത്ത് എഐ’ എന്ന ഫീച്ചറും അടുത്തമാസം അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
META AI will support hindi also
പുതുമകൾ കൊണ്ടുവരാൻ രണ്ടാഴ്ചകൂടുമ്പോൾ പതിയ ഫീച്ചറുകൾ അപേഡേറ്റ് ചെയ്യുമെന്ന് കമ്പനി കൂട്ടിച്ചേർത്തു, മെറ്റയുടെ തന്നെ ലാമ എഐ അടിസ്ഥാനമാക്കിയാണ് മെറ്റ എഐ ചാറ്റ്‌ബോട്ടിന്റെ പ്രവർത്തനം. പുതിയ മെറ്റ 405ബി വേർഷന് സങ്കീർണമായ മാത്തമാറ്റിക്കൽ പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്നാണ് മെറ്റ പറയുന്നത്. മെറ്റയുടെ വിആർ ഹെഡ്‌സെറ്റായ ക്വസ്റ്റിലെ വോയ്‌സ് കമാന്റിൽ മെറ്റ എഐ ഉൾപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.