Site icon

ഇനി നിങ്ങൾക്ക് വേണ്ടി ‘ചാറ്റ് ബോട്ട്’ ചാറ്റ് ചെയ്യും; ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്ഡേറ്റുമായി മെറ്റ..!

Meta Chat Bot Instagram New Updation

Meta Chat Bot Instagram New Updation: ലാമ 3.1 പുറത്തിറക്കിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഉപഭോക്താക്കൾക്ക് അവരുടെ പേരിൽ തന്നെ ഫോളോവർമാരുമായി ചാറ്റ് ചെയ്യാൻ കഴിവുള്ള എഐ കാരക്ട‌ടറുകൾ നിർമിക്കാനാവുന്ന എഐ സ്റ്റുഡിയോ എന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്കും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻമാർക്കും വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.

സ്വന്തം പ്രൊഫൈലിലെ വിവരങ്ങൾ ഉൾപ്പടെ നൽകി പരിശീലിപ്പിക്കപ്പെട്ടവയായിരിക്കും ഈ എഐ കാരക്ടടറുകൾ. ഫോളോവർമാർക്ക് ഈ എഐ കാരക്ടറുമായി ചാറ്റ് ചെയ്യാനാവും. ചോദ്യങ്ങൾക്കുള്ള മറുപടി ഈ എഐ കാരക്ർ നൽകും. ഇൻസ്റ്റാഗ്രാമിൽ , മെറ്റ എഐ സ്റ്റുഡിയോ വഴിയായി എഐ കാരക്ടറുകൾ നിർമിക്കാം.

Meta Chat Bot Instagram New Updation

ഈ എഐ കാരക്‌ടറിൻ്റെ പേര്, വ്യക്തിത്വം, ടാഗ് ലൈൻ, ടോൺ, അവതാർ എന്നിവയെല്ലാം ഉപഭോക്താവിന് ഇഷ്‌ടാനുസരണം ക്രമീകരിക്കാം. ചില ഫോളോവർമാർക്ക് എളുപ്പം മറുപടി നൽകാൻ ഈ എഐ കാരക്ടറുകളെ ഉപയോഗപ്പെടുത്താം. ചോദ്യങ്ങൾക്ക് മറുപടി നൽകാനും എഐ കാരക്‌ടറുകളെ ഉപയോഗിക്കാൻ കഴിയും.

തമാശകൾ പറയാനും മീമുകൾ ഉണ്ടാക്കാനും യാത്രാ നിർദേശങ്ങൾ നൽകാനുമെല്ലാം ഇതിന് സാധിക്കും. നിലവിൽ ഇൻസ്റ്റഗ്രാമിൽ മാത്രമാണ് ഈ സൗകര്യം ഉള്ളത്. ഉടനെ തന്നെ വാട്‌സാപ്പ് മെസഞ്ചർ സേവനങ്ങളിലും ഇത്തരത്തിലുള്ള സൗകര്യം എത്തിയേക്കും.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version