meta spening billions for actors voice: ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് ശബ്‌ദം നൽകാൻ ഹോളിവുഡ് താരങ്ങൾക്ക് മെറ്റ പ്ലാറ്റ്ഫോം ലക്ഷക്കണിക്കിന് ഡോളറുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്. ഹോളിവുഡ് താരങ്ങളുടെ ശബ്‌ദം എഐ മോഡലുകളെ പരിശീലിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നതിനുള്ള അവകാശം സ്വന്തമാക്കാൻ വേണ്ടിയാണു കമ്പനി പണം ചിലവഴിക്കുന്നത്.
ജുഡി ഡെഞ്ച്, ഓക്ക് വാഫിന, കീഗൻ മിഷേൽ കീ എന്നിവരുമായി കമ്പനി ചർച്ചയിലാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എത്രയും വേഗം ഈ കരാറുകളിലേർപ്പെടാനുള്ള ശ്രമത്തിലാണ് കമ്പനി. സെപ്റ്റംബറിൽ നടക്കുന്ന മെറ്റയുടെ കണക്ട് 2024 എന്ന പരിപാടിയ്ക്ക് മുന്നോടിയായി താരങ്ങളുമായി ധാരണയിലായേക്കുമെന്നും പുതിയ എഐ ടൂളുകൾ പരിപാടിയിൽ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
meta spening billions for actors voice
താരങ്ങളുടെ ശബ്‌ദം എങ്ങനെയാണ് മെറ്റ ഉപയോഗിക്കുക എന്ന് വ്യക്തമല്ല. ചിലപ്പോൾ മെറ്റ അവതരിപ്പിക്കുന്ന ഡിജിറ്റൽ അസിസ്റ്റന്റിന് വേണ്ടിയാവാം. അതേസമയം ശബ്ദത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട മെറ്റയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ പല താരങ്ങളും തയ്യാറാവുന്നില്ലെന്നാണ് റിപോർട്ടുകൾ ഉണ്ട്. ഒരൊറ്റ പ്രോജെക്ടിനായി ഒരു നിശ്ചിത കാലയളവിലേക്ക് നിരവധി ഉപയോഗങ്ങൾക്കായി ശബ്‌ദങ്ങളുടെ അവകാശം സ്വന്തമാക്കാനാണ് മെറ്റ ശ്രമിക്കുന്നത്. എന്നാൽ ശബ്ദത്തിൻ്റെ ഉപയോഗത്തിന് പരിമിതികൾ വേണമെന്നാണ് ഹോളിവുഡ് താരങ്ങളുടെ ആവശ്യം.
read also: ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ സിനിമ ഏതാണെന്ന് അറിയുമോ?
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.