Site icon

കേരള ബ്ലാസ്റ്റേഴ്‌സിൽ പരിക്കിന്റെ പ്രശ്‌നങ്ങളുണ്ട്, ടീമിൽ മാറ്റങ്ങളുണ്ടായേക്കാമെന്ന സൂചന നൽകി മൈക്കൽ സ്റ്റാറെ

kerala blasters coach

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) ഈ സീസണിലെ അഞ്ചാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് (kerala blasters) ഞായറാഴ്ച്ച ഇറങ്ങുകയാണ്. തുടർച്ചയായ മൂന്നാമത്തെ എവേ മത്സരം കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്ത ക്ലബായ മൊഹമ്മദൻസിനെയാണ് നേരിടുന്നത്. കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടം സ്വന്തമാക്കി പ്രൊമോഷൻ നേടിയ മൊഹമ്മദൻസിന്റെ ആദ്യത്തെ ഐഎസ്എൽ സീസണാണിത്.

ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ മത്സരമായതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് (kerala blasters) തയ്യാറെടുക്കാൻ ഒരുപാട് സമയം ലഭിച്ചിട്ടുണ്ട്. താരങ്ങൾക്ക് വിശ്രമിക്കാനും മറ്റും ധാരാളം സമയം ലഭിച്ചതിനാൽ തന്നെ ആർക്കും ഫിറ്റ്നസ് പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് കരുതിയതെങ്കിലും അങ്ങിനെയല്ലെന്നാണ് പരിശീലകനായ മൈക്കൽ സ്റ്റാറെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

“ഞങ്ങൾക്ക് പരിക്കിന്റെ പ്രശ്‌നങ്ങളുണ്ട്, ഇരുപത്തിയഞ്ചും മുപ്പതും താരങ്ങളുള്ള ഗ്രൂപ്പിൽ അത് സ്വാഭാവികമായ കാര്യമാണ്. ഞായറാഴ്ച്ച നടക്കുന്ന മത്സരത്തിനു രണ്ടു മണിക്കൂർ മുൻപാണ് ഞാൻ ടീം പ്രഖ്യാപിക്കുക. മാറ്റങ്ങൾ ആവശ്യമാണോയെന്ന് അപ്പോൾ തീരുമാനിക്കും.” പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ മൈക്കൽ സ്റ്റാറെ വ്യക്തമാക്കി.

ഫിറ്റ്നസ് പ്രശ്‌നങ്ങളുള്ളത് ഏതൊക്കെ താരങ്ങൾക്കാണെന്ന കാര്യം മൈക്കൽ സ്റ്റാറെ വെളിപ്പെടുത്തിയില്ല. അതേസമയം ടീമിന്റെ നായകനായ അഡ്രിയാൻ ലൂണയെക്കുറിച്ച് സ്റ്റാറെ പ്രതീക്ഷ നൽകുന്ന പ്രതികരണമാണ് നടത്തിയത്. ലൂണ മത്സരത്തിനുണ്ടാകുമോ എന്ന ചോദ്യത്തിന് താരം കളിക്കുമെന്ന ഉറച്ച മറുപടിയാണ് സ്വീഡിഷ് പരിശീലകൻ നൽകിയത്.

mickhel stare about the players

സീസൺ ആരംഭിക്കുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരം മൊഹമ്മദൻസിനെതിരെ കളിച്ചിരുന്നു. കൊൽക്കത്തയിൽ പരിശീലനം നടത്തുമ്പോൾ കളിച്ച സൗഹൃദ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയം നേടി. അതുകൊണ്ടു തന്നെ എതിരാളികളുടെ മൈതാനത്തു നടക്കുന്ന മത്സരമാണെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

Read also: കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ഊർജ്ജം കൈവരിച്ചിരിക്കുന്നു, മൊഹമ്മദൻസിനെതിരെ വിജയം നേടുമെന്ന് പരിശീലകൻ മൈക്കൽ സ്റ്റാറെ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version