Mikael Stahre About Kerala Blasters Last Match: ഒഡിഷ എഫ്‌സിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ അവിശ്വസനീയമായ ആധിപത്യം പുലർത്തിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് (Kerala Blasters ) സമനില വഴങ്ങിയത്. ഇരുപത്തിയൊന്നാം മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ സമഗ്രാധിപത്യം പുലർത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും അതിനു പിന്നാലെ തന്നെ രണ്ടു ഗോളുകൾ നേടിയ ഒഡിഷ മത്സരത്തിലേക്ക് തിരിച്ചു വന്നു.
അതിനു ശേഷം ഗോളുകളൊന്നും പിറന്നില്ലെങ്കിലും മത്സരത്തിൽ രണ്ടു ടീമുകൾക്കും അവസരങ്ങൾ നിരവധിയുണ്ടായിരുന്നു. അവസാന മിനിറ്റുകളിൽ നോഹ സദോയിയെ ബോക്‌സിൽ വീഴ്ത്തിയതിന് അർഹിച്ച പെനാൽറ്റി റഫറി നൽകിയതുമില്ല. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ടീമിന് പാളിച്ചകൾ സംഭവിച്ചത് എവിടെയാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ മൈക്കൽ സ്റ്റാറെ ചൂണ്ടിക്കാട്ടി.
“മത്സരത്തിനു വേണ്ടി തയ്യാറാക്കിയ പദ്ധതി ഞങ്ങൾ കൃത്യമായി പിന്തുടർന്നിരുന്നു. വേഗതയും ആക്രമണസ്വഭാവവുമുള്ള ടീമിനെപ്പോലെയാണ് ഞങ്ങൾ കളിച്ചത്, രണ്ടു ഗോളുകളും ഞങ്ങൾ അർഹിച്ചിരുന്നു. ശൂന്യതയിൽ നിന്നുമാണ് ആ ഗോൾ വന്നത്, അതിനു ശേഷം ടീമിന്റെ താളം നഷ്‌ടമായി. അതോടെയാണ് അവർ മത്സരത്തിലേക്ക് തിരിച്ചു വന്നത്.” മത്സരത്തെക്കുറിച്ച് മൈക്കൽ സ്റ്റാറെ പറഞ്ഞു.
സച്ചിൻ സുരേഷിന്റെ പിഴവാണ് ഒഡിഷ എഫ്‌സിയുടെ ആദ്യത്തെ ഗോളിന് വഴിയൊരുക്കിയത്. കൈപ്പിടിയിലൊതുക്കി നിർത്തേണ്ട പന്ത് തട്ടിയകറ്റാൻ താരം ശ്രമിച്ചത് ഗോളിന് കാരണമായി. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് സച്ചിന്റെ പിഴവ് കാരണം ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങുന്നത്. ഇന്നലത്തെ മത്സരത്തിൽ ഒഡിഷ എഫ്‌സി മത്സരത്തിലേക്ക് തിരിച്ചു വന്നത് സച്ചിന്റെ പിഴവിൽ പിറന്ന ഗോളിലായിരുന്നു.
Mikael Stahre About Kerala Blasters Last Match
Mikael Stahre 🗣️ “We followed the game plan perfectly. We really looked like a team that played fast and aggressive, and we truly deserved the two goals,We conceded a goal out of nowhere, and then suddenly we lost a little bit of momentum and they got into the game.” #KBFC pic.twitter.com/8O9gL6te6z
— KBFC XTRA (@kbfcxtra) October 3, 2024
ഇന്നലത്തെ മത്സരം ന്യൂട്രൽ ഫാൻസിനെ സംബന്ധിച്ചിടത്തോളം ആവേശകരമായ ഒന്നായിരുന്നു എന്നതിൽ സംശയമില്ല. രണ്ടു ടീമുകളും മികച്ച ആക്രമണങ്ങൾ സംഘടിപ്പിക്കുകയും ഗോളവസരങ്ങൾ തുറന്നെടുക്കുകയും ചെയ്‌തു. അതേസമയം കഴിഞ്ഞ രണ്ട് എവേ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് എതിരാളികൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.
Read Also : വേട്ടയ്യനി’ൽ രജനിയുടെ പ്രതിഫലം 125 കോടി; വാർത്തയറിഞ്ഞ് ഞെട്ടി ആരാധകർ.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.