ഈ സീസണിൽ അത്ര മികച്ച തുടക്കമൊന്നും ഉണ്ടാക്കിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters FC) കഴിഞ്ഞിട്ടില്ല. 6 മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. അതിൽ രണ്ടു മത്സരങ്ങളിൽ (kerala blasters match list) മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. രണ്ടു മത്സരങ്ങളിൽ സമനിലയും രണ്ടു മത്സരങ്ങളിൽ തോൽവിയും വഴങ്ങേണ്ടി വന്നു. പക്ഷേ ആരാധകർക്ക് ആശ്വസിക്കാൻ കഴിയുന്ന ഒരു ഘടകം ഇവിടെയുണ്ട്.(Milos Drincic Speaks About Kerala Blasters Fans) ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടതാണ് എന്നത്.
പ്രത്യേകിച്ച് അവസാന മിനിട്ടുകളിൽ കൂടുതൽ മികച്ച രൂപത്തിൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് ( Kerala Blasters FC ) നമുക്ക് ഇപ്പോൾ കാണാൻ കഴിയുന്നത്. എന്നിരുന്നാലും പിഴവുകൾ വരുത്തിവെക്കുകയും അതുവഴി തോൽവികൾ വഴങ്ങേണ്ടി വരികയും ചെയ്യുന്നു എന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. ആരാധകർ പതിവുപോലെ വലിയ പിന്തുണയാണ് ക്ലബ്ബിന് നൽകുന്നത്. കഴിഞ്ഞ ബംഗളൂരു എഫ്സിക്കെതിരെയുള്ള (bengaluru fc vs kerala blasters fc) മത്സരം വീക്ഷിക്കാൻ വേണ്ടി കൊച്ചി സ്റ്റേഡിയത്തിലേക്ക് ഒരു വലിയ ജനസാഗരം തന്നെ ഒഴുകി എത്തിയിരുന്നു. ഏകദേശം 35000 ത്തോളം ആരാധകരായിരുന്നു ഉണ്ടായിരുന്നത്.
പക്ഷേ ഈ ആരാധകർക്ക് നിരാശയോട് കൂടി മടങ്ങേണ്ടി വന്നു. എന്നിരുന്നാലും ആരാധകരെ പ്രശംസിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരതാരമായ മിലോസ് ഡ്രിൻസിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസാണ് (Kerala Blasters Fans ) എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള എല്ലാവരും അതിൽ ഹാപ്പിയാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രിൻസിച്ച് പുതുതായി നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.
Milos Drincic Speaks About Kerala Blasters Fans
Milos Drincic 🗣️ “Kerala Blasters fans are the best in India. Every player, especially the foreigners, is really happy to be here. It is easy to adapt.” @Onmanorama #KBFC pic.twitter.com/bfCrCWHyE2
— KBFC XTRA (@kbfcxtra) October 30, 2024
‘കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ. ഇവിടുത്തെ എല്ലാ താരങ്ങളും, പ്രത്യേകിച്ച് എല്ലാ വിദേശ താരങ്ങളും വളരെയധികം സന്തോഷവാന്മാരാണ്. ഈ അഡാപ്റ്റാവുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമാണ് ‘ഇതാണ് വൈസ് ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്.
ഇപ്പോൾ ഡ്രിൻസിച്ചിന് സ്റ്റാർട്ടിങ് ഇലവനിൽ അങ്ങനെ അവസരങ്ങൾ ലഭിക്കാറില്ല. ബെഞ്ചിലാണ് പലപ്പോഴും അദ്ദേഹം ഉണ്ടാവാറുള്ളത്. കോയെഫിനെയാണ് പരിശീലകൻ ഉപയോഗപ്പെടുത്താറുള്ളത്. ഏതായാലും അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെയാണ് നേരിടുക (kerala blasters next match date). ആ മത്സരത്തിൽ എങ്കിലും ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.