minister discuss about Financial inclusion: ക്ഷേമ പെൻഷനിൽ പ്ലാൻ ബി നീക്കം. പെൻഷൻ മുടങ്ങാതിരിക്കാൻ ബജറ്റിൽ പറഞ്ഞ അടുത്ത നടപടിക്ക് ഒരുങ്ങുകയാണ് സർക്കാർ. പണം ചിലവഴിക്കലിന്റെ മുൻഗണനയിൽ മാറ്റം വരുത്താനാണ് തീരുമാനം. ശമ്പളം പോലെ തന്നെ പെൻഷനും പ്രാധാന്യം നൽകും. അടുത്ത മുൻഗണന സിവിൽ സപ്ലൈസ് ഉൾപ്പെടെ ജനത്തെ നേരിട്ടു ബാധിക്കുന്ന മേഖലകൾക്ക് ആയിരിക്കും. വൻകിട പദ്ധതികൾ ഗുണം ചെയ്യുന്നില്ലെങ്കിൽ ചിലവ് വെട്ടിക്കുറയ്ക്കാനും തീരുമാനം ഉണ്ട്.
ക്ഷേമപെൻഷൻ കുടിശിക തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് കൊടുത്തുതീർക്കാനാണ് ശ്രമം. സംസ്ഥാനത്തിന്റെ തനത് വരുമാനം കൂടുന്നത് പ്ലാൻ ബിക്ക് ഗുണകരമാകുമെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്. സാമ്പത്തിക പ്രതിസന്ധി തെരഞ്ഞെടുപ്പിൽ തിരിച്ചടി ആവുകയും. ധനവകുപ്പ് രൂക്ഷമായ ആക്രമണത്തിന് സിപിഎം- സിപിഐ കമ്മറ്റികളിൽ വിധേയമാവുകയും ചെയ്‌തതോടെ സാധാരണക്കാരനെ ഒപ്പം നിർത്താനാണ് ബജറ്റിൽ ചൂണ്ടിക്കാട്ടിയ പ്ലാൻ ബി പുറത്തെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്.
ഈ നീക്കത്തിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് പ്രതിപക്ഷ പാർട്ടിയും രംഗത്തുണ്ട്. കേന്ദ്രസർക്കാർ സഹായിക്കുന്നില്ലെങ്കിൽ സംസ്ഥാനത്തിന് പ്ലാൻ ബി ഉണ്ടെന്നായിരുന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞത്. ക്ഷേമ പെൻഷൻ മുടങ്ങാതെ നൽകാനാണ് പ്ലാൻ ബി പുറത്തെടുക്കാൻ ധന വകുപ്പ് തയ്യാറെടുക്കുന്നത്. പണം ചിലവഴിക്കലിന്റെ മുൻഗണനയിൽ മാറ്റം വരുത്തിക്കൊണ്ടാണ് പ്ലാൻ ബി യുടെ തുടങ്ങുന്നത്.
minister discuss about Financial inclusion
ശമ്പളത്തിന് പിന്നാലെ അടുത്തതായി ക്ഷേമ പെൻഷൻ നിശ്ചയിക്കാനാണ് ധനവകുപ്പ് ആലോചിക്കുന്നത്. ഒരു നിശ്ചിത തീയതി പ്രഖ്യാപിച്ചു, ആ ദിവസം ക്ഷേമപെൻഷൻ അക്കൗണ്ടിൽ വരും. സാധാരണക്കാരനുമായി നേരിട്ട് ബന്ധപ്പെടുന്ന സിവിൽ സപ്ലൈസിന് തൊട്ടടുത്ത മുൻഗണന നൽകും. ദൂരവ്യാപകമായി ഗുണം ചെയ്യാത്ത വൻകിട പദ്ധതികളിൽ ചിലവ് തൽക്കാലം വെട്ടി കുറയ്ക്കാനാണ് സർക്കാർ ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് മുഴുവൻ പെൻഷൻ കുടിശ്ശികയും കൊടുത്തു തീർക്കാൻ ശ്രമം നടത്തും.
Akhil is a skilled content writer and editor with a passion for technology and innovation. With 3+ years of experience in writing articles, blog posts, and technical documentation, Akhil’s writing style is informative, concise, and engaging. He specializes in sports, business and technology.