Site icon

ഹോളിവുഡിൽ മോഹൻലാൽ വിസ്മയം, സിൽവസ്റ്റർ സ്റ്റാലിയോണ്‍ മുതൽ ജാക്ക് വരെ നിറഞ്ഞാടി വിന്റേജ് ലാലേട്ടൻ

fea 5 min 6

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്താൽ ആരെയും വിസ്മയിപ്പിക്കും വിധത്തിൽ എന്തും പുനർനിർമ്മിക്കാൻ കഴിയും. അത്തരത്തിൽ സിനിമ തരങ്ങളുടെ മുഖം ഉപയോഗപ്പെടുത്തിയ പല വിഡിയോകളും വയറലായിട്ടുണ്ട്. ഹോളിവുഡ് തരങ്ങൾക്ക് മലയാള താരങ്ങളുടെ മുഖം ഉപയോഗപ്പെടുത്തി വീഡിയോ രൂപപ്പെടുത്തുന്നുന്നതും ഏറെ ശ്രദ്ധേയമാകാറുണ്ട്.

എ ഐ സാങ്കേതിക വിദ്യയുടെ സാധ്യതകളെ ഉപയോ​ഗപ്പെടുത്തികൊണ്ട് നിർമിച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഭരിക്കുന്നത്. അതും നമ്മുക്ക് പ്രിയപ്പെട്ട വിന്റേജ് മോഹൻലാലിന്റെ മുഖം ചേർത്താണ് രൂപ പെടുത്തിയിരിക്കുന്നത്. ഹോളിവുഡ് ക്ലാസിക് സിനിമകളിലെ ഹിറ്റ്‌ കഥാപാത്രങ്ങൾക്ക് മോഹൻലാലിലൂടെ പുതുജീവൻ നൽകിയിരിക്കുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.

ആക്ഷൻ രംഗങ്ങൾ കൊണ്ട് തകർത്ത റോക്കി എന്ന സിനിമയിലെ സിൽവസ്റ്റർ സ്റ്റാലിയോണ്‍ മുതൽ റൊമാന്റിക് ചിത്രം ടൈറ്റാനിക്കിലെ ജാക്കിനു വരെ മോഹൻലാലിൻറെ മുഖങ്ങളാണ്. ഇതിന് പുറമെ ഗോഡ്ഫാദർ, സ്റ്റാർ വാർസ്, ജെയിംസ് ബോണ്ട്, ഇന്ത്യാന ജോൺസ്, മാട്രിക്സ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾക്കും മോഹൻലാൽ മുഖമാണ്. ചലിക്കുന്ന ദൃശ്യങ്ങളോടെ ലാലേട്ടൻ പ്രത്യക്ഷപെട്ടപ്പോൾ വലിയ കയ്യടിയാണ് ഈ ക്രിയേറ്റിവിറ്റിക്കു ലഭിക്കുന്നത്. എ ഐ മാജിന്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് വീഡിയോ പങ്കുവച്ചത്.

‘ലാലേട്ടൻ അങ്ങ് ഹോളിവുഡിൽ ജനിച്ചിരുന്നെങ്കിൽ’എന്ന ക്യാപ്ഷ്യനോടെയാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഈ എഐ ക്രിയേറ്ററെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല എന്നും എഐ ടൂളുകൾ കൈവശമുണ്ടായാൽ പോരാ എ ഐ ബോട്ടിനെ പറഞ്ഞുമനസിലാക്കാനുളള കഴിവുകൂടി ക്രിയേറ്റർക്ക് ആവശ്യമാണെന്നുമാണ് ഇത്തരം വീഡിയോകൾ നിർമിക്കാൻ എന്നുമാണ് കമന്റുകൾ. യഥാർഥ്യവും സങ്കല്പികതയും മനസിലാകാത്ത എഐയുടെ വളർച്ച ഭീതിയുണ്ടാക്കുന്നു എന്നും കമന്റുകളുണ്ട്.

ഒറിജിനലിനെ വെല്ലും വിധത്തിലാണ് മോഹൻലാലിന്റെ വിന്റേജ് രൂപം. 1980ൽ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ സിനിമയിലേക്ക് എത്തുന്നത്. ഒരുപാട് നല്ല ചിത്രങ്ങളിലൂടെ വേഷമിട്ട് പ്രേക്ഷക മനം കവർന്ന മോഹൻലാൽ പിന്നീട് ആരാധകരുടെ ലാലേട്ടനായി മാറി.
രണ്ടു തവണ മികച്ച നടനുള്ള അവാർഡ് ലഭിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്.

mohanlal ai images goes viral

ഭാരത സർക്കാർ 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകി. പിന്നണി ഗായകനയും അദ്ദേഹം തിളങ്ങി. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് ആണ് ഇനി വരാനുള്ള അടുത്ത ചിത്രം. അദ്ദേഹത്തിന്റെ മകൻ പ്രണവ് മോഹൻലാലും മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാൾ ആണ്.

Read also: പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടോ എന്ന അഭ്യൂഹങ്ങൾക്കെതിരെ ആഞ്ഞടിച്ച് നയൻ‌താര

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version