Site icon

കൽകിയിൽ യാസ്കിൻ എന്ന കഥാപാത്രത്തിന് പരിഗണിച്ചത് ഒരു മലയാളി നടനെ എന്ന് : വേണുഗോപാൽ!!

featured 7 min

mohanlal chosen as yaskin in kalkki: പ്രഭാസ് നാഗ് -അശ്വൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് കൽകി 2898 AD. ബോക്സ് ഓഫീസിൽ 1000 കോടി കടക്കുകയും ചെയ്തിരുന്നു ചിത്രം.പ്രഭാസ് മുഖ്യ കഥാപാത്രത്തിൽ എത്തിയ കൽകിയിൽ ദീപിക പദ്കോൺ, അമിത ബച്ചൻ,കമൽ ഹാസൻ, ദിഷ പഠാനി, ബ്രാഹ്മാനന്ദം,വിജയ് ദേവരകൊണ്ട എന്നിവരും മലയാള വെള്ളിത്തിരയിൽ നിന്ന് ദുൽക്കർ സൽമാൻ, അന്ന ബെൻ, ശോഭന എന്നിവരും അഭിനയിച്ചിട്ടുണ്ട്.

നിരവധി മലയാളികളും ചിത്രത്തിന്റെ അണിയറ പ്രവർത്തകരായി ഉണ്ടായിരുന്നു.ചിത്രത്തിന്റെ സ്റ്റോറി ബോർഡ്‌ ആർടിസ്റ്റ്മാരിൽ മലയാളിയായ വേണുഗോപാലും ഉണ്ടായിരുന്നു. കൽകിയിലെ യാസ്കിൻ എന്ന കഥാപാത്രം ചെയ്യാൻ മോഹൻലാലിനെയും പരിഗണിച്ചിരുന്നുവെന്ന് വേണുഗോപാൽ പറയുന്നു. അശ്വഥാമാവായും ഭൈരവയായും എത്തുന്നത് അമിതാഭ് ബച്ചനും പ്രഭാസുമാണ് എന്ന കാര്യം എനിക്ക് അറിയാമായിരുന്നു.

അതിന്റെ ഡിസൈൻ ഒക്കെ എനിക്ക് ചെയ്യാൻ ഉണ്ടായിരുന്നു. അമിതാ ബച്ചൻ ദീപിക പദുക്കോൺ എന്നിവരെയൊക്കെ ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ യാസ്കിന്റെ കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. ഞങ്ങൾ ടീമുകൾ ലാൽ സാറിന്റെ പേര് ആണ് പറഞ്ഞത്. അദ്ദേഹത്തിന്റെയും കമൽ സാറിനെയും പേരുകളാണ് അവസാനം വരെ ഉണ്ടായിരുന്നത്. എന്നാൽ ഫൈനലൈസ് ചെയ്യുമ്പോൾ കമൽ സാറാണ് ആ കഥാപാത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

mohanlal chosen as yaskin in kalkki

എന്തുകൊണ്ടായിരുന്നു അതെന്ന് എനിക്ക് അറിയില്ല. ഒരുപക്ഷേ ലാൽ സാറിന്റെ അടുത്ത് കഥയുമായി എത്തിയിട്ടുണ്ടാവില്ല. ഞങ്ങളെല്ലാം ലാൽ സാറിനെ ആയിരുന്നു പറഞ്ഞത്.അവിടെയുള്ള ഗ്രുപ്പ് മൊത്തം ലാൽ സാറിന്റെയും കമൽ സാറിന്റെയും പേരുകളാണ് പറഞ്ഞത്. നാഗ് സാർ ഇറങ്ങുന്ന മലയാള സിനിമകൾ അപ്പോൾ തന്നെ കാണുന്ന ആളുമാണ്. ആവേശം ഉൾപ്പെടെ അദ്ദേഹം തീയറ്ററിൽ പോയി കണ്ടിട്ടുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഇക്കാര്യം വേണുഗോപാൽ പറഞ്ഞത്.

Read also: കുടുംബത്തോടൊപ്പം ഉള്ള ഗോവ ട്രിപ്പിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടി സമീറ റെഡ്‌ഡി..!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version