Site icon

തന്നെ വല്ലാതെ വേദനിപ്പിച്ച സുചിത്രയുടെ ആ വാക്കുകളെ കുറിച്ച് തുറന്ന് പറയുകയാണ് മോഹൻലാൽ

mohanlal speaks about wife suchitra

മോഹൻലാലും സുചിത്രയും. ഇരുവരും തമ്മിലുള്ള പരസ്‌പര സ്നേഹവും വിശ്വാസവും പിന്തുണയും എല്ലാം ആരാധകർ കണ്ടിട്ടുള്ളതാണ്. തൻ്റെ ആനിവേഴ്സ‌റി വിശേഷത്തെ കുറിച്ച് മോഹൻലാൽ സംസാരിച്ച വീഡിയോയാണ് ഇപ്പോൾ ട്രെൻഡിങ് ആയത്.

ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിച്ച വീഡിയോ ഇപ്പോൾ ഫാൻസ് പേജുകളിലൂടെ വീണ്ടും വൈറലാവുന്നു. താൻ മറന്നുപോയ ഒരു വിവാഹ വാർഷികത്തെ കുറിച്ചാണ് മോഹൻലാൽ സംസാരിക്കുന്നത്, അതിൽ സുചിത്രയോടുള്ള സ്നേഹവും കരുതലും ബഹുമാനവും ഉണ്ടായിരുന്നു! ഒരു ദിവസം ഞാൻ ദുബായിലേക്ക് പോകുകയാണ്. എന്നെ എയർപോർട്ടിൽ വിട്ടതിന് ശേഷം തൻ്റെ ഭാര്യ സുചിത്ര തിരിച്ചുപോയി. ഞാൻ അകത്ത് കയറി, ആ ലോഞ്ചിൽ ഇരിക്കുമ്പോൾ എന്നെ അവൾ വിളിച്ചു , അത് സുചിത്രയായിരുന്നു. ‘ഞാൻ നിങ്ങളുടെ ബാഗിൽ ഒരു സാധനം അതെടുത്ത് നോക്കു’ എന്ന് പറഞ്ഞ് കോൾ കട്ടാക്കി

ബാഗ് ഞാൻ തുറന്ന് നോക്കിയ്യപ്പോൾ അതിലൊരു ഗിഫ്റ്റ് ഉണ്ടായിരുന്നു. അത് തുറന്ന് നോക്കിയപ്പോൾ ഒരു റിങ്, കൂടെ ഒരു കത്തും. ‘ഈ ദിവസമെങ്കിലും മറക്കാതിരിക്കു, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്’ എന്നായിരുന്നു അതിലെഴുതിയിരുന്നത്. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാത്ത ആളായിരുന്നോ ഞാൻ എന്നോർത്താണ് വിഷമം തോന്നിയത്. ഇത്തരം ചെറിയ ചെറിയ കാര്യങ്ങളാണല്ലോ നമ്മുടെ വലിയ സന്തോഷം.

mohanlal speaks about wife suchitra

അതിന് ശേഷം ഇതുവരെ ആ ദിവസം ഞാൻ മറന്നിട്ടില്ല’ മോഹൻലാൽ പറഞ്ഞു. ഇതിൽ കുറ്റപ്പെടുത്തലിൻ്റെ സ്വരമില്ലേ എന്ന് ബ്രിട്ടാസ് ചോദിച്ചപ്പോൾ, അതെ തീർച്ചയായും ഉണ്ട്. അത് ഞാൻ മനസ്സിലാക്കേണ്ടതാണ് എന്നായിരുന്നു ലാലിന്റെ മറുപടി. ഭാര്യ സ്കോർ ചെയ്തോ എന്ന് ചോദിച്ചപ്പോൾ, അവരെപ്പോഴും അങ്ങനെ വേണം എന്നായിരുന്നു സൂപ്പർസ്റ്റാറിന്റെ മറുപടി.

Read also: ഞാൻ മദ്യപാനിയായി മാറി, ആ സിനിമയിലൂടെ : വെളിപ്പെടുത്തലുമായി ഷാരൂഖ് ഖാൻ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version