Site icon

മഴക്കാലവും വീടിന്റെ സംരക്ഷണവും ഒരു പോലെ ശ്രദ്ധിക്കേണ്ടവയാണ്.. ഈ ടിപ്സ് ഫോയിലോ ചെയ്യൂ..!

Monsoon Season And Home

Monsoon Season And Home: മഴക്കാലത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് പൂപ്പലും ഈർപ്പം നിലനിൽക്കുന്നതും. അതുമൂലം ഉണ്ടാകുന്ന ദുർഗന്ധവും ഈ മഴക്കാലത്ത് എല്ലാ വീടുകളിലും നേരിടുന്ന ഒരു പ്രശ്നമാണ്.ഒട്ടുമിക്ക വീടുകളിലും കെട്ടിടങ്ങളിലും പലരും ഈ പ്രശ്നം നേരിടുന്നുണ്ട്. മഴക്കാലത്ത് വിടവുകളിലൂടെയുള്ള ചോർച്ച മൂലം ഈർപ്പം കെട്ടിനിൽക്കുന്ന ഒരു അവസ്ഥ കൊണ്ടുവരാറുണ്ട്. ഈ ഈർപ്പം കെട്ടി നിൽക്കുന്നതു വഴി അത് പൂപ്പലുകളായി മാറാൻ സാധ്യതയുണ്ട്.

ഇത്തരം വിള്ളലുകൾ ഉണ്ടെങ്കിൽ അതിൽ വെള്ളം കയറാത്ത രീതിയിൽ അടയ്ക്കുകയാണ് ഇതിനെ ചെറുക്കാനുള്ള ഒരു മാർഗ്ഗം. മരം കൊണ്ടുണ്ടാക്കിയ ഫർണിച്ചറുകളിലും ഇത്തരത്തിൽ പൂപ്പലുകൾ വരാറുണ്ട്. ഇതും നനവ് തട്ടുന്നത് മൂലമാണ് ഉണ്ടാകാറ്. മഴക്കാലങ്ങളിൽ അധികം നനവുള്ള തുണികൊണ്ട് ഇവ തുടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കഴിവതും ഒട്ടും നനവില്ലാത്ത കോട്ടൻ തുണികൾ ഉപയോഗിച്ച് ഫർണിച്ചറുകൾ വൃത്തിയാക്കാവുന്നതാണ്. മഴ കാരണം പച്ചനിറത്തിലുള്ള പായലുകൾ രൂപപ്പെടുന്നതും സർവ്വ സാധാരണമാണ് ഇത്തരത്തിൽ പായലുകളെ തടയാൻ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

Monsoon Season And Home

ഇത് ഒരു പരിധിവരെ പായലുകൾ രൂപപ്പെടുന്നത് തടയാൻ സഹായിക്കാറുണ്ട്. നിലങ്ങളിലും ഈർപ്പം കാണപ്പെടാറുണ്ട്. ഇത്തരത്തിൽ നിലങ്ങളിൽ ഈർപ്പം മൂലം അണുക്കൾ രൂപപ്പെടുന്നതിന് സാധ്യത വളരെ കൂടുതലാണ്. ഇത് പലതരത്തിലുള്ള രോഗങ്ങൾക്കും കാരണമാകും. തറ തുടയ്ക്കാനായി നിരവധി ലോഷനുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. അത്തരത്തിൽ ഏതെങ്കിലും ലോഷൻ ഉപയോഗിച്ച് തറ വൃത്തിയാക്കുന്നത് ഇത് തടയാൻ സഹായിക്കുന്നു. വായു സഞ്ചാരം കുറവാണെങ്കിലും ഇത്തരത്തിൽ ഈർപ്പം നിലനിൽക്കാറുണ്ട്. വായു സഞ്ചാരത്തിനായി ജനലുകളും വാതിലുകളും തുറന്നു വയ്ക്കുന്നത് നല്ലതാണ്.

ചിതലുകളും മഴക്കാലത്ത് മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. മഴക്കാലങ്ങളിൽ ഉണ്ടാകുന്ന രോഗങ്ങളെ തടയുവാനും പ്രത്യേകം ശ്രദ്ധിക്കണം. ചട്ടികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് പൂപ്പലുകളും ഈർപ്പവും അതുവഴി ദുർഗന്ധവും സൃഷ്ടിക്കുന്നു.ഇത് രോഗങ്ങൾ പടരുവാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലാണ് കൊതുകുകള്‍ അധികവും മുട്ടയിട്ടു പെരുകുന്നത്.കൊതുക് വൈറസ് ബാക്ടീരിയ എന്നിവ മഴക്കാലത്ത് രോഗങ്ങൾ പടർത്തുവാൻ സാധ്യത കൂടുതലാണ് അതുകൊണ്ട് വെള്ളം കെട്ടിക്കിടക്കാൻ സാഹചര്യം ഒരുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.വീടിനകത്ത് വളർത്തു മൃഗങ്ങളുടെ രോമങ്ങളും വിഴാതിരിക്കാനും ശ്രദ്ധിക്കണം. ഇതും രോഗങ്ങൾക്ക് കാരണമാകും. മറ്റൊരു പ്രധാനപ്പെട്ട ഒന്നാണ് ബെഡ്ഷീറ്റുകളും തലയിണകളും. ഇത് ആഴ്ചയിൽ മാറ്റുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version