Site icon

വിഴിഞ്ഞത്തേക്ക് ഇനി രണ്ടാം ചരക്ക് കപ്പൽ “മറീൻ അസർ”,പുറംകടലിൽ നങ്കൂരമിട്ടു!!

thumb 32 min

Mother ship Vizhinjam: ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനി സാൻഫെർണാണ്ടോയ്ക്ക് പിന്നാലെ കോളമ്പോയിൽ നിന്നും ഫീഡർ കപ്പൽ മറീൻ അസറാണ് എത്തുന്നത്.കപ്പൽ തുറമുഖത്തിന്റെ പുറം കടലിൽ നങ്കൂരമിട്ടിട്ടുണ്ട്. ആദ്യമെത്തിയ സാൻഫെർണാണ്ടോ മടങ്ങിയശേഷമായിരുക്കും ബർത്തിങ്.

സാൻ ഫെർണാണ്ടോയിൽ നിന്ന് ആകെ 1930 കണ്ടെയ്നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതിൽ 607 കണ്ടെയ്നറുകൾ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷൻ ചെയ്യുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ട്രയൽ റൺ ആയതിനാൽ സാവകാശമാണ് കണ്ടയനറുകൾ ഇറക്കിയതും കയറ്റിയതും.

കപ്പൽ തുറമുഖം വിടുന്നതിന് തൊട്ടുപിന്നാലെ ചരക്കെടുക്കാൻ ആദ്യ ഫീഡർ കപ്പൽ മറീൻ അസ്സർ എത്തും.ഇന്ത്യയിലേക്ക് കപ്പല് വഴിയുള്ള ചരക്ക് ഗതാഗതമേറയും സിംഗപ്പൂരും കൊളംബോയും വഴിയാണ്. ചരക്കുകൾ അവിടെ നിന്ന് ഫീഡർ കപ്പലിലൂടെ രാജ്യത്തേക്കെത്തിക്കുന്നത് വഴിയുള്ള സമയനഷ്ടവും ധനനഷ്ടവും ഇനി നേരിടേണ്ടിവരില്ല.

Mother ship Vizhinjam

വിഴിഞ്ഞത്ത് മദർശിപ്പുകൾ നേരിട്ടെത്തും. വിഴിഞ്ഞം വഴി ചരക്കുകൾ മറ്റിടങ്ങളിലേക്ക് പോകും. അന്താരാഷ്ട്ര കപ്പല് ചാലിന് അടുത്ത ആഴക്കടൽ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമായ വിഴിഞ്ഞം തുറമുഖ സർക്യൂട്ടിലെ നിർണ്ണായക കേന്ദ്രമായിമാറും.

Read also: ചോദ്യം ഏതുമാകട്ടെ ഉത്തരം റെഡി ; ആൻഡ്രോയിഡ് കെല്ലി എത്തുന്നു!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version