Site icon

ബ്ലാസ്റ്റേഴ്സിനെതിരെ എവിടെയാണ് പിഴച്ചത്? തോൽവി വിലയിരുത്തി മുഹമ്മദൻസ് പരിശീലകൻ

blasters

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും (Kerala Blasters) കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. കൊൽക്കത്തയിൽ വെച്ചുകൊണ്ടായിരുന്നു മത്സരം നടന്നിരുന്നത്. ആവേശകരമായ മത്സരത്തിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) കഴിഞ്ഞിരുന്നു. ഒരു ഗോളിന് പിറകിൽ പോയ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു.

കാസിമോവ് നേടിയ പെനാൽറ്റി ഗോളായിരുന്നു അവർക്ക് ലീഡ് സമ്മാനിച്ചിരുന്നത്. എന്നാൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ നേടി. പെപ്ര, ജീസസ് എന്നിവരാണ് ഗോളുകൾ കരസ്ഥമാക്കിയത്. ഇതോടെ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിനിടക്ക് ഒരുപാട് അനിഷ്ട സംഭവങ്ങൾ നടക്കുകയും ചെയ്തു. ആരാധകരുടെ ആക്രമണ സംഭവങ്ങളെ തുടർന്ന് മത്സരം കുറച്ചുനേരത്തേക്ക് നിർത്തി വെക്കേണ്ടി വരികയും ചെയ്തു.

ഈ തോൽവിയെ മുഹമ്മദൻസ് പരിശീലകനായ ആൻഡ്രേ ചെർനിഷോവ് വിലയിരുത്തിയിട്ടുണ്ട്. അതായത് മികച്ച പ്രകടനം തങ്ങൾ നടത്തി എന്നും എന്നാൽ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) കൂടുതൽ മികവിലേക്ക് ഉയർന്നു എന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് പുറത്തെടുത്ത ഊർജമാണ് തങ്ങൾക്ക് തിരിച്ചടിയായത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെർനിഷോവ് പറഞ്ഞത് ഇങ്ങനെയാണ്.

muhameden coach speaks about the match

“ഇന്ത്യൻ സൂപ്പർ ലീഗിലെ (ISL) ഏറ്റവും മികച്ച ടീമുകളിൽ ഒന്നിനെതിരെയാണ് ഞങ്ങൾ കളിച്ചത്. ഐഎസ്എല്ലിൽ 10 വർഷത്തെ പരിചയസമ്പത്ത് അവർക്കുണ്ട്. അവർക്ക് ഒരുപാട് മികച്ച താരങ്ങളും ഉണ്ട്. മത്സരം മികച്ച രൂപത്തിൽ തുടങ്ങാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. പക്ഷേ രണ്ടാം പകുതിയിൽ കൂടുതൽ അറ്റാക്കുകൾ അവർ നടത്തുകയായിരുന്നു. നന്നായി പോരാടാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷേ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് മികച്ചത് ആയിരുന്നു. കൂടുതൽ ഊർജ്ജം കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞു ” ഇതാണ് എതിർ പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.

ഏതായാലും ബ്ലാസ്റ്റേഴ്സ് (Kerala Blasters) രണ്ട് വിജയങ്ങളാണ് ഇതുവരെ നേടിയിട്ടുള്ളത്.ഇനി വളരെ പ്രധാനപ്പെട്ട മറ്റൊരു മത്സരമാണ് ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്. ചിരവൈരികളായ ബംഗളൂരു എഫ്സിയെ(Bengaluru FC) സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സ് നേരിടുകയാണ്. തകർപ്പൻ ഫോമിൽ കളിക്കുന്ന ബംഗളൂരുവിനെ പരാജയപ്പെടുത്തണമെങ്കിൽ ബ്ലാസ്റ്റേഴ്സ് നന്നായി വിയർക്കേണ്ടി വരും.

Read also: ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തും: നിലപാട് വ്യക്തമാക്കി ഇവാനാശാൻ!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version